ഭിന്ന ശേഷിക്കാരായവർക്കായി നടത്തുന്ന കലാപരിപാടികൾ ജനുവരി 12ന്


കുവൈത്ത് സിറ്റി : വിവിധ് കേരളാ കുവൈറ്റ് ചാപ്‌റ്റർ അതിന്റെ സാമൂഹിക പ്രതിബദ്ധദയുടെ ഭാഗമായീ ഭിന്ന ശേഷിക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി നടത്തുന്ന ഈ വർഷത്തെ ആദ്യ കലാപരിപാടികൾ ജനുവരി 12 വെള്ളിയാഴ്ച്ച 4മണിക്ക് ഭാരതീയ വിദ്യാ ഭവൻ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ (ജലീബ്)വെച്ച് സ്കൂൾ ചെയർമാൻ ശ്രീ.എൻ.കെ രാമചന്ദ്രൻ മേനോൻ ഉദ്‌ഘാടനം ചെയ്യും. പരിപാടിയുടെ മുഖ്യാതിഥി റിഹാബ് എം.ബോറിസ്‌ലീ (ചെയർ പേഴ്സൺ, കുവൈറ്റ് സൊസൈറ്റി ഫോർ ഗാർഡിയൻസ് ഓഫ്‌ ഡിസേബിൾഡ്) പ്രവാസികളായ ഡിഫറെന്റ്‌ലി എബിൽഡ് ആയ കുട്ടികളുടെ മാതാപിതാക്കളുമായീ സംസാരിക്കുകയും അവരുടെ ആവശ്യങ്ങൾ കേൾക്കുകയും ചെയ്യും.

ഈ പ്രത്യേക അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഇവന്റ് ഓർഗനൈസർ ഷൈനി ഫ്രാങ്ക്‌ അറിയിച്ചു. ഡിഫറെന്റലി എബിൽഡ് ആയ കുട്ടികളെയും കുടുംബാംഗങ്ങളെയും എന്റെർറ്റൈൻ ചെയ്യാൻ കുവൈറ്റിൽ ഉള്ളതും കേരളത്തിൽ നിന്നുവന്നതും ആയ കലാകാരൻമാരും കലാകാരികളും ഒരുങ്ങി കഴിഞ്ഞു. ഭിന്നശേഷിയുളള കുട്ടികളും കലാപരിപാടികളിൽ പങ്കെടുക്കും. ഇരുപത്തിയഞ്ചോളം വർഷമായി കുവൈറ്റിലെ വിത്യസ്‌ത ശേഷിക്കാരായ കുട്ടികളെയും അവർ പഠിക്കുന്ന സ്ഥാപനങ്ങളേയും സഹായിച്ചു വരുന്ന ഷൈനി ഫ്രാങ്ക്‌ ഓർഗനൈസ് ചെയ്യുന്ന ഈ പരിപാടി തികച്ചും സൗജന്യം ആയിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed