നി​­​ർ​­മ്മാ​­​ണ പ്ര​വ​ർ​­ത്ത​നം : കോ­ട്ടയം മെ​​­​​ഡി​​­​​ക്ക​​ൽ കോ​​­​​ളേ​​ജി​​ൽ പൊ​​­​​ടി​​­​​പ​​ട​​ലംമൂ​​­​​ലം രോ​​­​​ഗി​​­​​ക​​ൾ വ​​ല​​യു​​­​​ന്നു­


ഗാന്ധിനഗർ : നിർമ്മാണപ്രവർത്തികൾ മൂലമുള്ള പൊടിപടലങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികളെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി.  അത്യാഹിത വിഭാഗത്തിന് സമീപം കാർഡിയോളജി വിഭാഗത്തിലേക്ക് പോകുന്ന ഇടനാഴി പൊളിച്ച് പുതിയ ഒ.പി കൗണ്ടറുകളും വിശ്രമകേന്ദ്രങ്ങളും നിർമ്മിച്ച് വരികയാണ്. ഹൃദ്രോഗ വിഭാഗത്തിന് മുന്നിലൂടെ ശുദ്ധജല പൈപ്പ് സ്ഥാപിക്കാനായി ജെ.സി.ബി ഉപയോഗിച്ച് കുഴിക്കുന്പോഴുണ്ടാകുന്ന  പൊടിപടലമാണ് ഇപ്പോൾ രോഗികളെ വലയ്ക്കുന്നത്. രോഗികളുടെ നിരീക്ഷണ മുറി, ഹൃദ്്രോഗികളുടെ കൂട്ടിരിപ്പുകാർ വിശ്രമിക്കുന്ന കേന്ദ്രം എന്നിവയ്ക്ക് മുന്നിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നതിന് കുഴിയെടുക്കുന്നത്. ആവശ്യമായ സുരക്ഷിതത്വം ഏർപ്പെടുത്താതെയാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ നടത്തുന്നത്.  

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാത്രമല്ല ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 2 മാസം മുന്പ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ അത്യാഹിതവിഭാഗം ഡോക്ടർമാർ ഇരിക്കുന്ന മേശയ്ക്ക് സമീപംവരെ മഴവെള്ളം ഒഴുകിയെത്തി. പൊടിപടലവും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഫ്ളക്സ് ബോർഡ് ഉപയോഗിച്ച് മറച്ചാണ് പണി നടത്തിയത്. പൊടി ശല്യം ഒഴിവാക്കുന്നതിന് പടുത വലിച്ചുകെട്ടുകയോ മറ്റ് തരത്തിലുള്ള സുരക്ഷ ഏർപ്പെടുത്തുകയോ ചെയ്യണമന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed