യൂത്ത് കോൺഗ്രസ്സ് - കുവൈത്ത് വ്യത്യസ്ഥ പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു


കുവൈത്ത് സിറ്റി : ഒഐസിസി യൂത്ത് കോൺഗ്രസ്സ് പുതുവത്സരത്തെ വരവേൽക്കുന്നതിൻ്റെ ഭാഗമായി കബ്ദിൽ ദ്വിദിന പാർട്ടി പഠന ക്ളാസും, പ്രഭാഷണ പരിശീലനവും, സോഷ്യൽ മീഡിയ പ്രചരണ-പ്രവർത്തന കാമ്പയിനും സംഘടിപ്പിച്ചു.

രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുത്ത പരിപാടി ഒ.ഐ.സി.സി. ദേശീയ അധ്യക്ഷൻ ശ്രീ.വർഗ്ഗീസ് പുതുകുളങ്ങര ഉത്ഘാടനം ചെയ്തു. ഇന്നലെ വരെയുള്ള പോരായ്മകളും പരിമിതികളും പരിഹരിച്ച് ഇന്നിൻ്റെ കാവൽക്കാരായ് സമൂഹ്യപ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെട്ട് പ്രവർത്തിക്കുവാൻ പുതുവർഷത്തിൽ സാധിക്കണമെന്ന് അദ്ധേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ജോബിൻ ജോസ് നേതൃത്വം കൊടുത്ത പരിപാടിയിൽ, ചന്ദ്രമോഹൻ, ഇല്ല്യാസ്, ശബീർ, ഷോബിൻ, സൂരജ് എന്നിവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed