ഗൾഫ് മേഖലയിലെ ശക്തമായ വാണിജ്യ കേന്ദ്രമായി കുവൈത്ത് മാറിയെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി : ഗൾഫ് മേഖലയിലെ തന്നെ ശക്തമായ വാണിജ്യകേന്ദ്രമായി കുവൈത്ത് തിരിച്ചെത്തിയതായി പ്രമുഖ സാന്പത്തിക സെന്റർ മർക്കസ് റിപ്പോർട്ട്. സാന്പത്തിക അച്ചടക്കത്തിനും നിയന്ത്രണത്തിനും വിധേയമായ കുവൈത്ത് 2017ൽ വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്. 2017 ഒക്ടോബർ മാസം വരെയുള്ള കണക്കുകളനുസരിച്ച് 13% വളർച്ചയോടെയാണ് കുവൈത്ത് തിരിച്ചെത്തിയത്.
എഫ്.ടി.എസ്.ഇ ഇൻഡ ക്‌സിൽ കുവൈത്ത് 2018ൽ വൻ സാന്പത്തിക വളർച്ച നേടുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഭക്ഷ്യമേഖലയിൽ ജി.സി.സി രാജ്യങ്ങളുടെ ഉൽപ്പാദന ശേഷി കണക്കാക്കുന്ന സാന്പത്തിക നിക്ഷേപക അഡ്വൈസറി കന്പനി ‘ആൽപൻ ക്യാപിറ്റൽ’ റിപ്പോർട്ടനുസരിച്ച് 2016 മുതൽ 2021 കാലയളവിൽ ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച ഭക്ഷ്യമേഖലയിൽ കൈവരിക്കുന്ന രാജ്യം കുവൈത്തായിരിക്കും. 5.5% വാർഷിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.
ഇക്കോണമിക് ഇന്റലിജൻസ് റിസർച്ച് റിപ്പോർട്ടനുസരിച്ച് 2017 ലെ 26−ാംമത് അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ ഇൻഡക്‌സ് അനുസരിച്ച് അറബ് മേഖലയിൽ കുവൈത്താണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് യു.എ.ഇയും തൊട്ടടുത്ത് ലെബനനും സൗദി അറേബ്യയുമാണ്. അതേസമയം 2017ൽ കൈവരിച്ച ഗൾഫിലെ ബെസ്റ്റ് പെർഫോമിംഗ് മാർക്കറ്റ് എന്ന പദവി 2018 ലും തുടരുന്നതിനുള്ള സാന്പത്തിക പദ്ധതികൾക്കാണ് വിദഗ്ദ്ധരടങ്ങുന്ന സാന്പത്തിക സമിതിയുടെ നിർദ്ദേശം.

