യു­.എ.ഇ ആണവോ­ർ­ജ പദ്ധതി­യു­ടെ­ നി­ർ­മ്മാ­ണം അന്തി­മ ഘട്ടത്തി­ലേ­ക്ക്


ദുബൈ : യു.എ.ഇ ആണവോർജ പദ്ധതിയുടെ നാലു പ്ലാന്റുകളിൽ അവസാനത്തെ രണ്ടെണ്ണവും വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിച്ചു. ആദ്യ പ്ലാന്റുകളിൽ ഈ വർഷം അവസാനത്തോടെ ഉൽപ്പാദനം തുടങ്ങാനാകുമെന്നാണ് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷന്റെ (എനക്) പ്രതീക്ഷ. ബറാക പദ്ധതിയുടെ മൂന്നാമത്തെയും നാലാമത്തെയും ആണവ റിയാക്ടറുകളോടനുബന്ധിച്ചുള്ള അവസാനഘട്ട നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തുടർന്ന് പരീക്ഷണം നടത്തി അന്തിമ ഘട്ടത്തിലേക്കു കടക്കും. ആദ്യ യൂണിറ്റുകളുടെ സുപ്രധാന പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയായതായി എനക് വ്യക്തമാക്കി. സന്പുഷ്ട യുറേനിയം നിറയ്ക്കാൻ പ്ലാന്റുകൾ സജ്ജമായിക്കഴിഞ്ഞു. 

ഒന്നാമത്തെ യൂണിറ്റാകും ആദ്യം പ്രവർത്തന ക്ഷമമാകുക. പരീക്ഷണം പൂർത്തിയാക്കി ഇതു വൈകാതെ കമ്മീഷൻ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. അതീവ സുരക്ഷ ഉറപ്പാക്കുന്ന ഉന്നതനിലവാരമുള്ള പദ്ധതിയാണിതെന്ന് എനക് ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അൽ ഹമ്മാദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed