സി.എം.എസ്സ് കോളേജിന്റെ ഇരുന്നൂറാമത് വാർഷികാഘോഷം അലുമിനി വിദ്യാസൗഹൃദം നടത്തി
കുവൈറ്റ് സിറ്റി : കോട്ടയം സി.എം.എസ്സ് കോളേജിന്റെ ഇരുന്നൂറാമത് വാർഷികാഘോഷം സി.എം.എസ്സ് അലുമിനി വിദ്യാസൗഹൃദം കുവൈറ്റ് ചാപ്റ്റർ നവംബർ 24 വെള്ളിയാഴ്ച്ച അർദിയ ഡയമണ്ട് ബാൾ റൂമിൽ വെച്ചു ബഹുമാനപ്പെട്ട കേരളാ മുൻമുഖ്യമന്ത്രിയും, സി.എം.എസ്സ് കോളേജ് പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സി.എം.എസ്സ് കോളേജിന്റെ ഇരുന്നൂറാം വാർഷികാഘോഷ കമ്മിറ്റി ഭാരവാഹി കൂടിയായ കോട്ടയത്തിൻറെ എം.എൽ.എ ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരിന്നു.
സി.എം.എസ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ.റോയ് സാം ഡാനിയേൽ , ശ്രീ.ഫിൽസൺ മാത്യൂസ്സ് തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. ഓവർസീസ് മെഗാഫെസ്റ്റായി കുവൈറ്റ് ചാപ്റ്റർ ഇരുന്നൂറാമത് വാർഷികാഘോഷം നടത്തിയപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നായി ഇരുപതോളം വിദ്യാസൗഹൃദം പ്രതിനിധികൾ ഈ ആഘോഷചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു.
ഇരുന്നൂറാമത് വാർഷികത്തോട് അനുബന്ധിച്ച് കുവൈറ്റ് ചാപ്റ്റർ പ്രഖ്യാപിച്ച 'വിദ്യാസൗഹൃദം പ്രവാസി കീർത്തി 2017 അവാർഡ് ' ഖത്തറിൽ നിന്നുമുള്ള സി.എം.എസ്സ് കോളേജ് പൂർവ്വ വിദ്യാർത്ഥി ഡോ.മോഹൻ തോമസ്സിനും , 'വിദ്യാസൗഹൃദം പ്രവാസി സംഭരക അവാnർഡ് ' സൗദിയിൽ നിന്നുമുള്ള ശ്രീ.രാജു കുര്യനും നൽകി.
ഇരുന്നൂറാമത് വാർഷികാഘോഷത്തിന്റെ ഭാഗമായ വിദ്യാസൗഹൃദം ഓവർസീസ് മെഗാഫെസ്റ്റ 2017 ന്റെ ഉദ്ഘാടനചടങ്ങിന് ശേഷം സൗത്ത് ഇന്ത്യയിലെ പ്രശസ്ത പിന്നണിഗായകനായ ശ്രീ.ഉണ്ണി മേനോനും പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസ് , ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ലക്ഷമി ജയനും സി.എം.എസ്സ് കോളേജിന്റെ പ്രതിഭകളായ കിഷോർവർമ്മ, അനുരൂപ്, എന്നിവർ ചേർന്ന് അവതരിപ്പിച്ച സംഗീതനിശയും ഉണ്ടായിരുന്നു. കൂടാതെ വിനോദ് വെഞ്ഞാറുംമൂടന്റെ ജർലിംഗ് ഷോയും ഉണ്ടായിരിന്നു.
ജനറൽ സെക്രട്ടറി ശ്രീ. സാം നന്ത്യാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ശ്രി. ഉമ്മൻ ചാണ്ടി ഉത്‌ഘാടനം നടത്തി ,വൈസ് പ്രസിഡണ്ട് ശ്രീ.സുരേഷ് തോമസ്സ് സ്വാഗതവും,പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്രീ.ജോർജ് കോശി നന്ദിയും രേഖപ്പെടുത്തി. ട്രഷറർ ശ്രീ.രാജേഷ് വർക്കി ,ഷിബു കുര്യൻ,ശ്രീ.സിറിയക് ജോർജ്, സന്തോഷ് കുരുവിള തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

