കു­വൈ­ത്തിൽ വി­ദേ­ശി­കളു­ടെ­ ആരോ­ഗ്യ ഇൻ­ഷു­റൻ­സ് ഫീസ് 130 ദി­നാ­റാ­യി­ വർ­ദ്ധി­പ്പി­ക്കു­ന്നു­


കു­വൈ­ത്ത് സി­റ്റി­: വി­ദേ­ശി­കളു­ടെ­ ആരോ­ഗ്യ ഇൻ­ഷു­റൻ­സ് ഫീസ് 130 ദി­നാർ ആയി­ കൂ­ട്ടു­ന്നു­. നി­ലവിൽ പ്രതി­വർ­ഷം 50 ദി­നാ­റാ­ണു­ ഫീ­സ്. ഇൻ­ഷു­റൻ­സ് പദ്ധതി­യു­ടെ­ കീ­ഴിൽ വി­ദേ­ശി­കൾ­ക്കാ­യി­ പ്രത്യേ­ക ആശു­പത്രി­കൾ നി­ലവിൽ വരു­ന്നതോ­ടെ­ ഫീസ് വർ­ദ്ധന പ്രാ­ബല്യത്തി­ലാ­കു­മെ­ന്നു­ ഹെ­ൽ­ത്ത് ഇൻ­ഷു­റൻ­സ് ആശു­പത്രി­ കന്പനി­ (ദമാ­ൻ­) സി‌‌‌‌‌‌‌‌‌‌‌‌‌‌‌‌­‌‌‌‌‌‌‌‌‌‌‌‌‌‌‌‌.ഇ‌.ഒ ഡോ­.അഹമ്മദ് അൽ സാ­ലെ­ അറി­യി­ച്ചു­. മറ്റു­ ജി­.സി­.സി­ രാ­ജ്യങ്ങളി­ലെ സംവി­ധാ­നങ്ങളും രാ­ജ്യത്തെ­ സാ­ഹചര്യവും പഠി­ച്ച ശേ­ഷമാ­ണു­ ഫീസ് വർ­ദ്ധി­പ്പി­ക്കാൻ തീ­രു­മാ­നി­ച്ചതെ­ന്നും അദ്ദേ­ഹം വ്യക്തമാ­ക്കി­.
ആരോ­ഗ്യ ഇൻ­ഷു­റൻ­സ് കന്പനി­യു­ടെ­ കീ­ഴിൽ അഹമ്മദി­യിൽ പണി­യു­ന്ന ആദ്യ ആശു­പത്രി­യു­ടെ­ നി­ർ­മ്മാ­ണ പ്രവർ­ത്തനങ്ങൾ ആരോഗ്യമന്ത്രി­ ഡോ­.ജമാൽ അൽ ഹർ­ബി­ ഉദ്ഘാ­ടനം ചെ­യ്‌തു­.
പൊ­തു­-സ്വകാ­ര്യ പങ്കാ­ളി­ത്തത്തോ­ടെ­യാണ് ആശു­പത്രി­ നി­ർ­മ്മാ­ണം. സ്വകാ­ര്യമേ­ഖലയി­ലു­ള്ള 20 ലക്ഷത്തോ­ളം വി­ദേ­ശി­കൾ­ക്കും ബന്ധു­ക്കൾ­ക്കും ആരോ­ഗ്യ ഇൻ­ഷു­റൻ­സ് ആശു­പത്രി­ ഗു­ണം ചെ­യ്യും. ഫർ­വാ­നി­യ, ജഹ്‌റ എന്നി­വി­ടങ്ങളി­ലും ആശു­പത്രി­കൾ പണി­യും. 12 മെ­ഡി­ക്കൽ സെ­ന്ററു­കളും ആരംഭി­ക്കും. അഹമ്മദി­ ആശു­പത്രി­ 2020ൽ പൂ­ർ­ത്തി­യാ­ക്കാ­നാ­ണു­ തീ­രു­മാ­നം. നാ­ലു­നി­ലകളും നി­ലവറയു­മു­ള്ള ആശു­പത്രി­ 36,793 ചതു­രശ്രമീ­റ്റർ വി­സ്‌തൃ­തി­യി­ലാ­ണു­ പണി­യു­ന്നത്. വി­വി­ധ വി­ഭാ­ഗങ്ങളി­ലാ­യി­ 300 കി­ടക്കകളോ­ടു­ കൂ­ടി­യതാണ് ആശു­പത്രി­. ശസ്‌ത്രക്രി­യ, ഐ.സി­.യു­ എന്നി­വയും സജ്ജീ­കരി­ക്കും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed