അതീവ സുരക്ഷാ മേഖലയെ വിറപ്പിച്ച് വെടിവയ്പ്പ്; ഡൽഹിയിൽ മന്ത്രിയുടെ ഓഫീസിന് സമീപം യുവാവിനെ വെടിവച്ചുകൊന്നു
ഷീബ വിജയൻ
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ മന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുണ്ടായ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിന് നേരെ 15 മുതൽ 20 റൗണ്ട് വരെ വെടിയുതിർത്തതായി പൊലീസ് സ്ഥിരീകരിച്ചു.
മുസ്തഫാബാദ് സ്വദേശിയായ സമീറാണ് ദാരുണമായി കൊല്ലപ്പെട്ടത്. വെടിയുതിർത്ത ഉടൻതന്നെ അക്രമികൾ ബൈക്കിൽ അതിവേഗം കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ സമീറിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന അതീവ സുരക്ഷാ മേഖലയിൽ പട്ടാപ്പകലെന്നോണം നടന്ന ഈ വെടിവയ്പ്പ് പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനും അവർ രക്ഷപ്പെട്ട വഴി മനസ്സിലാക്കുന്നതിനുമായി പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്.
adsadsads


