തേരുമുട്ടിയിൽ ദേവതകളുടെ മഹാസംഗമം; ആചാരപ്പെരുമയിൽ കൽപാത്തി രഥോത്സവത്തിന് പ്രൗഢഗംഭീര സമാപനം


ഷീബ വിജയൻ

പാലക്കാട്: പതിനായിരക്കണക്കിന് ഭക്തർക്ക് ദർശന പുണ്യമേകി കൽപാത്തിയിൽ ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം നടന്നു. അഗ്രഹാരത്തെരുവുകളും ഭക്തജനങ്ങളും ആകാംക്ഷയോടെ കാത്തിരുന്ന ആ നിമിഷങ്ങൾക്ക് തിങ്കളാഴ്ച ത്രിസന്ധ്യയോടെ കൽപാത്തി സാക്ഷ്യം വഹിച്ചു. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയും ഗണപതിയും വള്ളി-ദൈവാന സമേത സുബ്രഹ്മണ്യ സ്വാമിയും പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാളും ചാത്തപുരം പ്രസന്ന മഹാഗണപതിയും തിങ്കളാഴ്ച സന്ധ്യയോടെ കുണ്ടമ്പലത്തിന് മുന്നിലുള്ള തേരുമുട്ടിയിൽ സംഗമിച്ചു. ദിവസങ്ങൾ നീണ്ടുനിന്ന രഥോത്സവത്തിന് ദേവരഥ സംഗമത്തോടെ പ്രൗഢഗംഭീരമായ പരിസമാപ്തിയായി.

രണ്ടാം തേര് ദിവസം വൻ ജനപ്രവാഹമാണ് അനുഭവപ്പെട്ടത്. രണ്ടാം ദിവസം പഴയ കൽപാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രത്തിന് സമീപത്തെത്തിയാണ് പ്രദക്ഷിണം അവസാനിപ്പിച്ചത്. മന്തക്കരയിലെ തേര് ക്ഷിപ്രപ്രസാദ ഗണപതി ക്ഷേത്രത്തിന് മുന്നിലെ തേരുമുട്ടിക്ക് സമീപത്തും പ്രദക്ഷിണം പൂർത്തിയാക്കി. ദേവദേവകൾക്കൊപ്പം കൽപാത്തിയും ഭക്തരും ആവേശത്തേരിലേറി അഗ്രഹാരത്തെരുവുകളിൽ പ്രദക്ഷിണം നടത്തി. തിങ്കളാഴ്ച വൈകീട്ട് വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയുടെയും ഗണപതിയുടെയും വള്ളി-ദൈവാന സമേത സുബ്രഹ്മണ്യ സ്വാമിയുടെയും തേരുകൾ പഴയ കൽപാത്തി ഗ്രാമത്തിൽ നിന്നും പ്രദക്ഷിണം പുനരാരംഭിച്ച് തേരുമുട്ടിയിലെത്തി നിലയുറപ്പിച്ചു. പിന്നാലെ പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലെ തേരും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലെ തേരും പുതിയ കൽപാത്തിയിൽ നിന്നും മടങ്ങി തേരുമുട്ടിയിലെത്തിയതോടെ കൽപാത്തി കാത്തിരുന്ന ദേവരഥ സംഗമമായി. ദേവരഥ സംഗമത്തിന് ശേഷം മന്തക്കരയിലെ തേര് പുതിയ കൽപാത്തിയിലൂടെ തിരിച്ചെത്തി പ്രയാണം അവസാനിപ്പിച്ചു. ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതി ക്ഷേത്രം എന്നിവ അതത് ക്ഷേത്രങ്ങളിൽ പ്രദക്ഷിണം അവസാനിപ്പിച്ചു. തുടർന്ന് രാത്രിയിൽ പല്ലക്കുകളിൽ എഴുന്നള്ളിപ്പും നടന്നു. ചൊവ്വാഴ്ച രഥോത്സവത്തിന് കൊടിയിറങ്ങും.

article-image

saddsdsads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed