പുസ്തക പ്രകാശനത്തിനപ്പുറം രാഷ്ട്രീയ സന്ദേശം; സോണിയയുടെ ചടങ്ങിൽ താരമായി വിജയ്‌യും അഖിലേഷും


ഷീബ വിജയൻ

ന്യൂഡൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന്റെ ശക്തമായ രാഷ്ട്രീയ സന്ദേശം നൽകിക്കൊണ്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പിന്റെ പ്രകാശനച്ചടങ്ങ് നടന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി തുടങ്ങി ഇന്ത്യാ മുന്നണിയിലെ പ്രമുഖ നേതാക്കളെല്ലാം ചടങ്ങിൽ പങ്കെടുത്തു. ഇതിനിടയിൽ ബി.ജെ.പി നേതാവ് അമരീന്ദർ സിങിന്റെ സാന്നിധ്യവും രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധയാകർഷിച്ചു. സോണിയ ഗാന്ധിയുടെ 'Belonging: A Journey of Love' എന്ന പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനച്ചടങ്ങാണ് തിങ്കളാഴ്ച ന്യൂഡൽഹിയിൽ അരങ്ങേറിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുതിർന്ന നേതാക്കളും ചടങ്ങിനെത്തിയിരുന്നു.

ചടങ്ങിലെ നേതാക്കളുടെ ഇരിപ്പിട ക്രമീകരണവും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് മുൻനിരയിൽ രാഹുൽ ഗാന്ധിക്കൊപ്പമാണ് ഇരുന്നത്. അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവും സോണിയ ഗാന്ധിക്കരികിലായിരുന്നു ഇരുന്നത്. വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ചൊവ്വാഴ്ച സഖ്യചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് ഇരുപാർട്ടികളുടെയും ഉന്നത നേതാക്കളുടെ ഈ സൗഹൃദ സംഗമം. സോണിയ ഗാന്ധി നേരിട്ടാണ് വിജയിയെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പിന്നാലെ രാഹുൽ ഗാന്ധിയും ഫോണിൽ വിളിച്ച് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കൽപന സോറനും മുൻനിരയിൽ സോണിയ ഗാന്ധിക്കൊപ്പം ഇരിപ്പിടം ലഭിച്ചു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, എൻ.സി.പി (എസ്പി) നേതാവ് സുപ്രിയ സുലെ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

article-image

eqwasassdasd

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed