ആഭരണപ്രേമികൾക്ക് ആശ്വാസവാർത്ത; ഒരു ലക്ഷത്തിന്റെ പടിയിറങ്ങി സ്വർണവില, പവന് കുറഞ്ഞത് 560 രൂപ
ഷീബ വിജയൻ
കൊച്ചി: ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകി സംസ്ഥാനത്ത് സ്വർണവില വീണ്ടും പവന് ഒരു ലക്ഷം രൂപയ്ക്ക് താഴെ എത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 12,740 രൂപയും പവന് 99,760 രൂപയുമാണ് വിപണി നിരക്ക്.
ഈ വർഷം ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് സ്വർണവില പവന് ഒരു ലക്ഷം രൂപയിൽ താഴേക്ക് എത്തുന്നത്. നേരത്തെ, മാർച്ച് 23-ന് സ്വർണവില പവന് 99,480 രൂപയെന്ന നിരക്കിലേക്ക് താഴ്ന്നിരുന്നു.
dffgdffgdfs


