നിയന്ത്രണം വിട്ട ബസ് നൂറടി താഴ്ചയിലേക്ക് പതിച്ചു; ഉത്തരാഖണ്ഡിൽ ആറ് യാത്രക്കാർക്ക് ദാരുണാന്ത്യം
ഷീബ വിജയൻ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിലുള്ള ഗുലാർ ബസാറിന് സമീപം നിയന്ത്രണം വിട്ട യാത്രാബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിച്ച് ആറുപേർ മരിച്ചു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഏകദേശം മുപ്പത്തിയഞ്ചോളം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പാലത്തിലൂടെ പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറി താഴേക്ക് മറിയുകയായിരുന്നു. വിവരം ലഭിച്ചയുടൻ ദുരന്തനിവാരണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റവരെ അടുത്തുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
തെഹ്‌രി ജില്ലാ മജിസ്‌ട്രേറ്റ് നിതിക ഖണ്ഡേൽവാൾ, സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് ശ്വേത ചൗബേ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം അപകടസ്ഥലത്ത് നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.
dfsdfsds


