കുവൈറ്റ് ഇടുക്കി അസോസിയേഷൻ ഫാമിലി പിക്നിക് സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇടുക്കി ജില്ലക്കാരുടെഔദ്യോഗിക കൂട്ടായ്മയായ ഇടുക്കി അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച ഫാമിലി പിക്നിക് നവംബർ ഒമ്പത്, പത്ത് തീയതികളിൽ അബദ്ധലി ഫാം ഹൗസിൽ ആഘോഷിച്ചു.

"കട്ടൻ കാപ്പിയും കപ്പബിരിയാണിയും" എന്നു നാമകരണം ചെയ്തിരുന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ അഞ്ഞൂറിലധികം അംഗങ്ങൾ പങ്കെടുത്തപ്പോൾ, പിക്നിക്ക് ലൊക്കേഷനിൽ നിന്നും സൺഫ്ലവർ, സ്‌ട്രോബെറി ഫാം, പൂന്തോട്ടങ്ങൾ, കരിബിൻ ഫാം തുടങ്ങി വിവിധ ഇടങ്ങളിലേക്ക് നടത്തിയ യാത്രകൾ ആനന്ദത്തോടൊപ്പം അറിവുകളും പ്രദാനം ചെയ്തു. 

ഇടുക്കി അസോസിയേഷൻ പ്രസിഡന്റ്ശ്രീ. ബിജു പി ആന്റോ നേതൃത്വംനൽകിയ പരിപാടികൾ ജനറൽസെക്രട്ടറി മാത്യു അരീപ്പറമ്പിൽ, പിക്‌നിക് കൺവീനർ ജോബി ജോസഫ് എന്നിവർ നിയന്ത്രിച്ചു. പിക്നിക് ഉത്ഘാടനം ചെയ്തു കൊണ്ട് മുൻ പ്രസിഡന്റുമാർ ശ്രീ സണ്ണി മണർകാട്, ബാബു പാറയാനി ജയ്സൺ കാളിയാനിൽ, അഡ്വൈസറി ബോർഡ്ചെയർമാൻ ജിജി മാത്യു  എന്നിവർ ആശംസകൾ നേർന്നു. അസോസിയേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഇടുക്കി ജില്ലയിൽ ആരംഭിക്കുന്ന ചാരിറ്റി പരിപാടികൾ യോഗത്തിൽ പ്രസിഡന്റ് പ്രഖ്യാപിച്ചു.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് കമ്മറ്റിയംഗങ്ങൾ പുരസ്കാരങ്ങൾ വിതരണം ചെയതു. മീഡിയ കൺവീനർ ശ്രീ സിജോ അബ്രാഹാമിന്റെ നേതൃത്വത്തിൽ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന മ്യൂസിക്കൽ ആൽബം ചിത്രീകരണം വ്യത്യസ്ത അനുഭവമായി. ഷറർ ശ്രീജോമോൻ ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.

 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed