ലുലു റാംലി മാളിൽ സ്പീഡ് ക്യൂബിങ് മത്സരം സംഘടിപ്പിക്കുന്നു
മനാമ : ബഹ്‌റൈൻ യുവജന കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ വേൾഡ് ക്യൂബ് അസോസിയേഷൻ ബഹ്‌റൈൻ റാംലിയിലെ ലുലു മാളിൽ സ്പീഡ് ക്യൂബിങ് മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിൽ 16ഓളം രാജ്യങ്ങളിൽ നിന്നായി 70ഓളം പേർ മത്സരിക്കും. ഏറ്റവും കൂടുതൽ വേഗത്തിൽ ക്യൂബ് കൃത്യമായ കളറുകളോടെ എല്ലാ ഭാഗത്തും സജ്ജീകരിക്കുന്നവരെ കണ്ടെത്തുന്നതിനാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
ഇതിനോടകം 90 രാജ്യങ്ങളിൽ ഈ മത്സരം സംഘടിപ്പിച്ച് കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ബഹ്‌റൈൻ, ഇന്ത്യ, സൗദി, കുവൈത്ത്, അർജന്റീന, ഈജിപ്ത്, യു.എസ്.എ, ന്യൂസിലാൻഡ്, ചൈന, ഫിലിപ്പീൻസ്, ശ്രീലങ്ക, പാകിസ്ഥാൻ, സിറിയ, ലബനാൻ, പലസ്തീൻ എന്നിവിടങ്ങളിലുള്ള വേഗതക്കാരാണ് ബഹ്‌റൈനിലെ ഈ മത്സരത്തിൽ മാറ്റുരയ്ക്കുക. ഈ വാരാന്ത്യത്തിലാണ് മത്സരം നടക്കുക.


