ദു­ബൈ ഫി­റ്റ്‌നെസ് ചാ­ലഞ്ചിന് പി­ന്തു­ണയേ­കി­ ജോ­യ് ആലു­ക്കാ­സി­ന്റെ­ ഗ്രൂ­പ്പ് എക്‌സർ­സൈ­സ്


ദുബൈ : ആരോഗ്യപൂർണ്ണമായ ജീവിതത്തിനുള്ള പ്രതിബദ്ധത ഉയർത്തിക്കാണിച്ചു കൊണ്ട് നവംബർ‍ 14, 2017ന് ജീവനക്കാർ‍ക്കായി ജോയ്ആലുക്കാസ് ഗ്രൂപ്പ് ഒരു മണിക്കൂർ‍ നീണ്ട ഫൺ‍ എക്‌സർ‍സൈസ് സംഘടിപ്പിച്ചു. ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിന് പിന്തുണയേകിക്കൊണ്ട് വേൾ‍ഡ് ഡയബറ്റിസ് ഡേയിൽ‍ നടത്തിയ പരിപാടി ലോകമാനമുള്ള 25.8 മില്യൺ വ്യക്തികളെ ബാധിച്ചിരിക്കുന്ന പ്രമേഹരോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും സഹായകരമായി.

എക്‌സിക്യൂട്ടീവ് ഡയറക്ടർ‍ ജോൺ‍ പോൾ‍ ആലുക്കാസ് ഉൾ‍പ്പെടെയുള്ള ജോയ്ആലുക്കാസിലെ ഉന്നത എക്‌സിക്യൂട്ടീവുകൾ‍ നയിച്ച ഫിറ്റ്‌നസ് ഡേ പ്രോഗ്രാം സബീൽ‍ പാർ‍ക്കിൽ‍ വെച്ചാണ് നടന്നത്. ഗ്രൂപ്പിന്റെ വിവിധ ഡിവിഷനുകളിലുള്ള എല്ലാ ജീവനക്കാരും അതിഥികളും പങ്കെടുത്തു.

“ദുബായ് ക്രൗൺ പ്രിൻസും ദുബായ് ഗവണ്‍മെന്റ് എക്‌സിക്യൂട്ടിവ് കൗൺസിൽ‍ ചെയർ‍മാനുമായ ഹിസ് ഹൈനസ്സ് ഷേഖ് ഹംദാൻ ബിൻ‍ മുഹമ്മദ് ബിൻ റാഷിദ് അൽ‍ മക്തൂം ഉയർ‍ത്തിയ വെല്ലുവിളി ഞങ്ങൾ‍ സ്വാഗതം ചെയ്യുന്നു”. ജോൺ പോൾ‍ ആലുക്കാസ് പറഞ്ഞു. “കൂടുതൽ‍ ചുറുചുറുക്കുള്ള ജീവിതശൈലി സ്വീകരിക്കാനുള്ള പ്രചോദനം ജീവനക്കാർ‍ക്കു നൽ‍കാനുള്ള അവസരമായി ഞങ്ങൾ‍ ഇതിനെ നോക്കിക്കാണുന്നു. അപകടസാധ്യതകൾ‍ കുറയ്ക്കാനും രോഗാവസ്ഥ മെച്ചപ്പെടുത്താനുമുള്ള മികച്ച മാർ‍ഗ്ഗങ്ങളായ ആരോഗ്യകരമായ ഭക്ഷ്യരീതിയും, ശീലങ്ങളും പ്രചരിപ്പിക്കാനായാണ് വേൾ‍ഡ് ഡയബറ്റിസ് ഡേ തിരഞ്ഞെടുത്തത്. ഊർ‍ജ്ജസ്വലമായ വിനോദം നിറഞ്ഞ ഒരു ദിനമാണ് ഞങ്ങൾ‍ക്ക് ലഭിച്ചത്. ഇത്തരം ഉദ്യമങ്ങൾ‍ വീണ്ടും ആവർ‍ത്തിക്കാൻ ആഗ്രഹിക്കുന്നു”.

തങ്ങളുടെ സാമൂഹ്യക്ഷേമ വിഭാഗമായ ജോയ്ആലുക്കാസ് ഫൗണ്ടേഷനിലൂടെ രക്തദാനം, ബ്രെസ്റ്റ് ക്യാൻസർ‍ അവബോധം തുടങ്ങിയ പദ്ധതികൾ‍ നിരന്തരം സംഘടിപ്പിക്കാറുള്ളജോയ്ആലുക്കാസ് ഗ്രൂപ്പ് പൊതുജന ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ‍ വളരെയധികം ശ്രദ്ധ പതിപ്പിച്ചു വരുന്നു. ഈ അടുത്ത കാലത്തായി, വിജയകരമായ ലെനോവോ പ്രോ−കേരള ലീഗിൽ‍ ആദ്യത്തെ വനിതാ ക്രിക്കറ്റ് ടീമിനെ ജോയ്ആലുക്കാസ് പിന്തുണയ്ക്കുകയുണ്ടായി. രാവിലെ 8.00 മണിക്കും 10.00 മണിക്കും ഇടയിലായി നടന്ന ജോയ്ആലുക്കാസ് ഫിറ്റ്‌നസ് ഡേയിൽ‍ പ്രൊഫഷണൽ‍ ട്രെയിനറുടെ നേതൃത്വത്തിൽ‍ കായിക പരിശീലനത്തിനു പുറമെ ജീവിതശൈലിയേയും ആരോഗ്യകരമായ ശീലങ്ങളേയും കുറിച്ച് ലഘുപ്രഭാഷണവും നടന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed