കു­വൈ­ത്തി­ലെ­ ജ്വല്ലറി­യിൽ നി­ന്ന് 3.940 ഗ്രാം വ്യാ­ജ സ്വർ­ണാ­ഭരണങ്ങൾ പി­ടി­കൂ­ടി­


കുവൈത്ത് സിറ്റി : അൽ റായിയിലെ ജ്വല്ലറിയിൽ നിന്നു വ്യാപാര −വാണിജ്യ മന്ത്രാലയം അധികൃതർ  3.940 ഗ്രാം വ്യാജ സ്വർണാഭരണങ്ങൾ പിടികൂടി. അൻപതിനായിരം ദിനാർ വിലയുള്ള സ്വർണാഭരണങ്ങൾ ഇന്ത്യൻ മാതൃകയിൽ നിർമ്മിക്കപ്പെട്ടവയാണെന്ന് അധികൃതർ അറിയിച്ചു. സ്വർണാഭരണത്തിന്റെ ഉൾഭാഗങ്ങൾ വിലകുറഞ്ഞ വസ്‌തു കൊണ്ടു നിറച്ചനിലയിലായിരുന്നു. കൃത്രിമ മാർഗത്തിലൂടെ വർദ്ധിക്കുന്ന തൂക്കത്തിനും യഥാർത്ഥ സ്വർണത്തിന്റെ വില ഈടാക്കിയായിരുന്നു വിൽ‌പ്പനയെന്നും കണ്ടെത്തിയിട്ടുണ്ട്. കൃത്രിമം നടത്തിയ കടയ്ക്കെതിരെ നിയമ നടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.  

സ്വർണക്കടകളിൽ വിൽ‌പ്പനയ്ക്കുള്ള ആഭരണങ്ങളുടെ പരിശുദ്ധിയും കല്ലുകളുടെയും മറ്റും ഗുണനിലവാരവും പരിശോധിക്കാൻ മന്ത്രാലയം നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. സ്വർണം, ആഭരണങ്ങളിൽ പതിക്കുന്ന കല്ലുകൾ എന്നിവയെക്കുറിച്ചുള്ള പരിശോധന ശക്തിപ്പെടുത്തും. ഇറക്കുമതി ചെയ്യുന്നതോ പ്രാദേശികമായി നിർമിക്കുന്നതോ ആയ മുഴുവൻ ആഭരണങ്ങളും പരിശോധിക്കും. കൃത്രിമം കാണിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ഉപഭോക്താക്കളുടെ സം‌രക്ഷണം മന്ത്രാലയം ഉത്തരവാദിത്തമായി കാണുന്നുവെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed