ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഡാൻസാഫ് അംഗത്തെ ആഭ്യന്തരമന്ത്രി സന്ദർശിച്ചു; ചികിത്സാച്ചെലവ് സർക്കാർ വഹിക്കും


തിരുവനന്തപുരം: കഴക്കൂട്ടത്ത് ഡ്യൂട്ടിക്കിടെ ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന ഡാൻസാഫ് അംഗം ദീപുരാജിനെ ആശുപത്രിയിലെത്തി ആഭ്യന്തരമന്ത്രി സന്ദർശിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ദീപുവിന്റെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പുനൽകി.

ലഹരി സംഘം സഞ്ചരിച്ച ജീപ്പ് ഇടിച്ചാണ് ദീപുവിന്റെ ഇടതുകൈയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മന്ത്രി ദീപുവിന്റെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ അരുൾ ബി. കൃഷ്ണയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

article-image

aa

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed