ഒമാ­നിലെ എണ്ണ ഖനന പദ്ധതി­യിൽ ഖത്തർ പെ­ട്രോ­ളി­യത്തിനും പങ്കാളിത്തം


ദോഹ : ഒമാനിൽ എണ്ണ ഖനനത്തിനുള്ള പദ്ധതിയിൽ ഖത്തർ പെട്രോളിയത്തിന് ഓഹരി പങ്കാളിത്തം. ഒമാൻ കടലിലെ ബ്ലോക്ക് 52ലെ എണ്ണ ഖനനത്തിനുള്ള പദ്ധതിയിലാണു ഖത്തർ പെട്രോളിയം 30% ഓഹരി പങ്കാളിത്തം നേടിയത്.  മസ്ക്കറ്റിിൽ നടന്ന ചടങ്ങിൽ ഒമാൻ എണ്ണ, പ്രകൃതിവാതക മന്ത്രി ഡോ. മുഹമ്മദ് ബിൻ ഹമദ് അൽ റുമ്‌ഹി, ഒമാൻ ഓയിൽ കന്പനി സി.ഇ.ഒ ഇസാം സദ്‌ജാലി, എനി സി.ഇ.ഒ ക്ലോഡിയോ ഡെസ്കാൽസി എന്നിവരുടെ സാന്നിധ്യത്തിൽ ഖത്തർ പെട്രോളിയം പ്രസിഡണ്ടും സി.ഇ.ഒയുമായ സാദ് ഷെറിദ അൽ കാബി ഒപ്പുവച്ചു. 

 ഒമാനിലെ എണ്ണ, പ്രകൃതിവാതക പദ്ധതികളിൽ പങ്കാളികളാകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് അൽ കാബി പറഞ്ഞു. തൊണ്ണൂറായിരം ചതുരശ്ര കിമീ വിസ്തീർണമുള്ളതാണു ബ്ലോക്ക് 52. വെള്ളത്തിനടിയിൽ 10 മീറ്റർ മുതൽ 2000 മീറ്റർ വരെ ആഴത്തിലാണ് ഈ പാടമുള്ളത്. ഏറെ വൈകാതെ ഈ ബ്ലോക്കിലുള്ള ഖനന പ്രവർത്തനങ്ങൾ ആരംഭിക്കും.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed