സൗദി പൗരന്മാരുടെ അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കാൻ കുവൈത്തിലെ ബാങ്കുകൾക്ക് നിർദ്ദേശം
കുവൈത്ത് സിറ്റി : സൗദി പൗരന്മാരുടെ അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കാൻ കുവൈത്തിലെ ബാങ്കുകൾക്ക് സെൻട്രൽ ബാങ്കിന്റെ നിർദ്ദേശം. അഴിമതിക്കെതിരായ നടപടികളുടെ ഭാഗമായി സൗദിയിൽ രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുകയും രണ്ടായിരത്തോളം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണു നടപടി.
സൗദിയിൽ പിടിയിലായ വ്യക്തികൾ, അവർ ഉൾപ്പെട്ട കന്പനികൾ എന്നിവയുമായി ബന്ധപ്പെട്ട് കുവൈത്തിലെ ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം നൽകണമെന്നാണ് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.
സൗദിയിലെ പ്രമുഖ വ്യവസായി അൽ വലീദ് ബിൻ തലാൽ ഉൾപ്പെടെ 19 സൗദി സ്വദേശികളുടെ അക്കൗണ്ടുകൾ സംബന്ധിച്ച് വിവരം നൽകാൻ യു.എ.ഇ സെൻട്രൽ ബാങ്ക് കഴിഞ്ഞയാഴ്ച അവിടത്തെ ബാങ്കുകളോട് നിർദ്ദേശിച്ചിരുന്നു.
ജി.സി.സി രാജ്യങ്ങളിലെ പല ബാങ്കുകളും സൗദി അറേബ്യയിൽനിന്നുള്ളവരുമായി സഹകരിക്കുന്നവയാണ്. സൗദിയിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പല ബാങ്കുകളിലും അക്കൗണ്ടുമുണ്ട്. മറ്റ് ജി.സി.സി രാജ്യങ്ങളിലും സൗദികളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വിവരശേ ഖരണത്തിന്നിർദ്ദേശമുണ്ടെന്നാണ് റിപ്പോർട്ട്.
സൗദിയിൽ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് രാജകുടുംബാംഗങ്ങളും മന്ത്രിമാരുമടക്കം 50 പേരെയാണ് അറസ്റ്റ് ചെയ്തത്. അഴിമതി വിരുദ്ധ സമിതിയാണ് ഇവരെ അറസ്റ്റ് ചെയത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പ്രമുഖ വ്യവായികളും ഉൾപ്പെടുന്നു. അനുമതി യില്ലാതെ ആയുധങ്ങൾ വാങ്ങിക്കൂട്ടുക, കള്ളപ്പണം വെളുപ്പിക്കുക, വിവിധ സർക്കാർ വകുപ്പുകളിലേക്ക് അന്യായമായി കോടിക്കണ ക്കിന് റിയാൽ വിലമതിക്കുന്ന സാധനങ്ങൾ വാങ്ങിക്കുക, അധികാരദുർവിനിയോഗം, കൈക്കൂലി എന്നീ കുറ്റങ്ങൾകൊപ്പം വിശുദ്ധ ഹറം വികസന പദ്ധതിയിൽ അഴിമതി കാണിക്കൽ തുടങ്ങിയവയാണ് ഇവർക്കെതിരെയുള്ള കുറ്റം.


