മുൻ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
ശാരിക
മനാമ: ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറം (പിജിഎഫ്) പ്രസിഡന്റ് ബിനു ബിജുവിന്റെയും അഡ്വൈസറി ബോർഡ് അംഗവും പിജിഎഫ് ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് പ്രസിഡന്റുമായ ബിജു തോമസിന്റെയും മൂത്ത മകൻ ക്രിസ് എം. ബിജു (29) നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ഇന്നലെ വൈകുന്നേരം കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം. ബഹ്റൈനിൽ പഠിച്ചുവളർന്ന ക്രിസ് എം. ബിജു നാട്ടിൽ ഐടി മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. നിര്യാണത്തിൽ പിജിഎഫ് കുടുംബാംഗങ്ങൾ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്വദേശമായ തിരുവല്ല മുത്തൂരിൽ വച്ച് നടക്കുന്ന സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.
aa


