മുഖ്യമന്ത്രി ഒന്നും അറിയിക്കുന്നില്ല: മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് എതിരെ മന്ത്രിമാരുടെ പടയൊരുക്കം


ഷീബ വിജയൻ

തിരുവനന്തപുരം: സർക്കാർ അധികാരത്തിലെത്തി ആറ് മാസം പൂർത്തിയായ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാർ കടുത്ത വിമർശനമുന്നയിച്ചു. പ്രധാന തീരുമാനങ്ങളിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്ന പരാതിയുമായാണ് മന്ത്രിമാർ രംഗത്തെത്തിയത്. പുതിയ പിഎസ്‌സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി യോഗത്തിൽ അവതരിപ്പിച്ചതിന് പിന്നാലെ മന്ത്രി എ.പി. അനിൽകുമാറാണ് വിമർശനത്തിന് തുടക്കമിട്ടത്. യാതൊരു കൂടിയാലോചനകളുമില്ലാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് വേഗത്തിൽ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

പിഎസ്‌സിക്ക് പുറമെ ഗുരുവായൂർ ദേവസ്വം നിയമനങ്ങളിലും ചർച്ചകളുണ്ടായില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി. എന്നാൽ, മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് പട്ടിക തയ്യാറാക്കിയതെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. തുടർന്ന് പ്രതിഷേധവുമായി എത്തിയ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, കെപിസിസി അധ്യക്ഷനായിട്ടു പോലും പല സുപ്രധാന കാര്യങ്ങളും താൻ അറിയുന്നില്ലെന്ന് തുറന്നടിച്ചു. ചില വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ടി വരുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

article-image

fxdfdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed