താമര വിട്ട് കൈ പിടിക്കാൻ പത്മജ?; ബിജെപിയിൽ അവഗണനയെന്ന് സൂചന, നിർണ്ണായക തീരുമാനം നാളെ
ഷീബ വിജയൻ
തൃശൂർ: കോൺഗ്രസ് നേതൃത്വവുമായി പിണങ്ങി ബിജെപിയിൽ ചേർന്ന ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ പാർട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന. ബിജെപി ദേശീയ നേതൃത്വവുമായും സംസ്ഥാന അധ്യക്ഷനുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഈ നീക്കം. അടുത്ത ദിവസം തന്നെ രാജീവ് ചന്ദ്രശേഖരന് രാജിക്കത്ത് കൈമാറിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം നാളെയുണ്ടാകും.
അതേസമയം, പത്മജ കോൺഗ്രസിലേക്ക് മടങ്ങാനുള്ള സാധ്യതകളും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. കോൺഗ്രസ് നേതൃത്വവുമായി അവർ ഇതിനകം ചർച്ചകൾ നടത്തിയതായും വിവരമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന പത്മജ, പാർട്ടിയുടെ പ്രധാന പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയപ്പോൾ പ്രതീക്ഷിച്ച പദവികളോ അംഗീകാരമോ ലഭിച്ചില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ട് പലതവണ നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർച്ചയായ അവഗണനയാണ് പാർട്ടി വിടുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പത്മജയ്ക്കൊപ്പം ബിജെപിയിലേക്ക് പോയ ചില പ്രവർത്തകരും കോൺഗ്രസിലേക്ക് മടങ്ങാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
dffdfvcdf


