ഷെ­യ്ഖ് ഹംദാൻ ദു­ബൈ­ എയർ ഷോ­ പവലി­യനു­കൾ സന്ദർ­ശി­ച്ചു­


ദുബൈ : എയർ ഷോ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. ബോയിംങ് സ്റ്റാൻഡ്, യു.എ.ഇ സ്പേസ് ഏജൻസി തുടങ്ങിയ മേഖലകൾ അദ്ദേഹം സന്ദർശിച്ചു.  പ്രതിരോധമന്ത്രാലയം അസി. അണ്ടർ സെക്രട്ടറി അബ്ദുൽ റഹിം അൽ അലി, സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് അബ്ദുല്ല അൽ സയ്യിദ് അൽ ഹാഷ്മി തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിവിധ പവലിയനുകളിൽ സന്ദർശനം നടത്തിയി രുന്നു.  

ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡണ്ടും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, പ്രോട്ടോകോൾ ഡിപാർട്മെന്റ് ഡയറക്ടർ ജനറൽ ഖലീഫ സഈദ് സുലൈമാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.  

ഫ്ലൈ ദുബൈയിയുടെ 737 മാക്സ് 8 വിമാനത്തിൽ ഷെയ്ഖ് മുഹമ്മദ് കയറി. ഫ്ലൈ ദുബൈ സി.ഇ.ഒ ഗെയ്ത് അൽ ഗെയ്ത് പുതിയ വിമാനത്തെക്കുറിച്ചും സർവ്വീസ് നടത്താൻ പോകുന്ന കേന്ദ്രങ്ങളെക്കുറിച്ചും വിശദീകരിച്ചു. യു.എസ് പവലിയനിലും ഷെയ്ഖ് മുഹമ്മദ് സന്ദർശനം നടത്തി. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed