കോഴിക്കോട് ഡിസ്‌ട്രിക്റ്റ് എൻ ആർ ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) ഫഹാഹീൽ ഏരിയയ്ക്ക് പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി : ഫഹാഹീൽ ഗാലക്സി ഓഡിറ്റോറിയത്തിൽ നവംബർ 9 ന് ചേർന്ന ഫഹാഹീൽ ഏരിയ വാർഷിക ജനറൽബോഡി യോഗത്തിൽ 2017-2018 വർഷത്തേക്കുള്ള കെ.ഡി.എൻ.എ ഫഹാഹീൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.ഡി.എൻ.എ പ്രസിഡണ്ട് സുരേഷ് മാത്തൂർ ഉത്ഘാടനം നിർവഹിച്ച ജനറൽ ബോഡിയിൽ ആക്ടിങ് പ്രസിഡന്റ് രാമചന്ദ്രൻ പെരിങ്ങൊളം അധ്യക്ഷനായിരുന്നു. കേന്ദ്ര ജനറൽ സെക്രട്ടറി സുബൈർ എം.എം. മുഖ്യ പ്രഭാഷണം നടത്തി.
2017 - 2018 വർഷത്തേക്കുള്ള ഫഹാഹീൽ ഏരിയ ഭാരവാഹികളായി രാമചന്ദ്രൻ പെരിങ്ങൊളം (പ്രസിഡണ്ട്) ഫിറോസ് എൻ (ജനറൽ സിക്രട്ടറി), ബിജിലേഷ് വി.കെ.(ട്രഷറർ), അഷ്‌റഫ് ബാലുശ്ശേരി, സന്ദീപ് കെ.പി, ബഷീർ കുന്നത്തു (വൈസ് പ്രസിഡന്റ്മാർ) യാസർ ഇ (ജോയിന്റ് സെക്രട്ടറി), ഏരിയ എക്സികുട്ടീവിലേക്ക് ധർമരാജൻ, അനിൽ കുമാർ പി, എൻ.എം.അബുബക്കർ, ഷയീർ ജെംഷേദ്, പ്രത്യുമ്നൻ, ഇക്ബാൽ കബയാൻ, ഷോബിൻ, അബ്ദുൽ റൗഫ് എന്നിവരും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് സന്തോഷ് പുനത്തിൽ, പ്രജു ടി.എം, സുഹേഷ് കുമാർ, ഉമ്മർ കോയ എന്നിവരെയും തിരഞ്ഞെടുത്തു.
കേന്ദ്ര കമ്മറ്റി ട്രഷറർ സഹീർ ആലക്കൽ , വൈസ് പ്രസിഡന്റ്മാരായ സത്യൻ വരൂണ്ട, അസീസ് തിക്കോടി, അഡ്വൈസറി ബോർഡ് മെമ്പർ സന്തോഷ് പുനത്തിൽ, ഓഡിറ്റർ കൃഷ്ണൻ കടലുണ്ടി, മെമ്പർഷിപ് സെക്രട്ടറി സുഹേഷ് കുമാർ, സന്ദീപ് കെ.പി, വുമൺസ് ഫോറം പ്രസിഡന്റ് സന്ധ്യ ഷിജിത്, വുമൺസ് ഫോറം ജനറൽ സെക്രട്ടറി സുഹറ അസീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സാൽമിയ ഏരിയ ട്രഷറർ അനസ് പുതിയൊട്ടിൽ, വുമൺസ് ഫോറം എക്സിക്യൂട്ടീവ് മെമ്പർ റാഫിയാ അനസ് തുടങ്ങിയവർ സംബന്ധിച്ചു. കേന്ദ്ര ചാരിറ്റി സെക്രട്ടറി ഷിജിത് കുമാർ ചിറക്കൽ, സാൽമിയ ജനറൽ സെക്രട്ടറി വിനോക് കെ.പി എന്നിവർ തിരഞ്ഞെടുപ്പു പ്രക്രിയ നിയന്ത്രിച്ചു. പ്രജു ടി.എം സ്വാഗതവും ബഷീർ കെ.പി. നന്ദിയും പറഞ്ഞു.


