സി.ബി.എസ്.ഇ കായിക മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ ടീം ജേതാക്കളായി
മനാമ : ഈ വർഷത്തെ സി.ബി.എസ്.ഇ ബഹ്റൈൻ ക്ലസ്റ്റർ കായിക മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ ടീം ജേതാക്കളായി. ആൺ കുട്ടികളുടെ അണ്ടർ 19 ബാസ്കറ്റ് ബോൾ മത്സരത്തിലും ഫുടബോൾ മത്സരത്തിലുമാണ് ഇന്ത്യൻ സ്‌കൂൾ ടീം വൻ വിജയമായത്.
ബാസ്കറ്റ് ബോൾ അണ്ടർ 19 ബോയ്സ്, അണ്ടർ 19 ഗേൾസ്, ഫുട്ബോൾ അണ്ടർ 19 ബോയ്‌സ്, ബാഡ്മിന്റൺ അണ്ടർ 14 ബോയ്സ്, അണ്ടർ 17 ബോയ്സ്, അണ്ടർ 19 ബോയ്സ്, അണ്ടർ 17 ഗേൾസ്, ടേബിൾ ടെന്നീസ് അണ്ടർ 14 ഗേൾസ്, അണ്ടർ 17 ഗേൾസ് എന്നീ ഇനങ്ങളിലാണ് ടീം വിജയിച്ചത്. ബാഡ്മിന്റൺ അണ്ടർ 14 ഗേൾസ്, അണ്ടർ 19 ഗേൾസ്, ടേബിൾ ടെന്നീസ് അണ്ടർ 14 ഗേൾസ്, അണ്ടർ 17 ഗേൾസ് എന്നീ ഇനനങ്ങളിൽ റണ്ണേഴ്സ്അപ്പായി.
ബഹ്റൈനിലെ ആറ് സി.ബി.എസ്.ഇ സ്‌കൂളുകൾ പങ്കെടുത്ത ക്ലസ്റ്റർ കായിക മത്സരങ്ങൾക്ക് ഇന്ത്യൻ സ്‌കൂൾ ഉൾപ്പെടെ വിവിധ വിദ്യാലയങ്ങൾ ആതിഥേയരായിരുന്നു. സി.ബി.എസ്.ഇ ബഹ്റൈൻ ക്ലസ്റ്റർ കായിക മത്സരങ്ങളിൽ ജേതാക്കളായ ഇന്ത്യൻ സ്‌കൂൾ ടീമുകളെയും പരിശീലകരെയും പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി അഭിനന്ദിച്ചു.


