കാനാ കുവൈറ്റിന്റ പ്രഥമ നാടകം 'അബ്രഹാം' ഈ ആഴ്ച അരങ്ങിലെത്തുന്നു


കുവൈറ്റ് : മലയാളനാടകവേദിയിലെ അവതരണത്തിലും രചനാ രീതികളിലും വലിയ മാറ്റങ്ങളുണ്ടാവുന്നുവെന്നും ഈ പുത്തൻ പ്രവണതകൾ അരങ്ങിന്റ മാറിവരുന്ന സൗന്ദര്യശാസ്ത്രത്തിന്റ സൂചനകളാണെന്നും പ്രശസ്ത രംഗപട കലാകാരൻ ശീ ആർട്ടിസ്റ്റ് സുജാതൻ അഭിപ്രായപ്പെട്ടു.

കേരള ആർട്ട്സ് ആന്റ നാടക അക്കാഡമി (കാനാ കുവൈറ്റ്) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകാചാര്യൻമാർ കാലങ്ങളായി അനുവർത്തിച്ചു പോന്നിരുന്ന രചനാശീലങ്ങളിൽ വലിയ മാറ്റമുണ്ടായിരിക്കുന്നു. സംഭാഷണ പ്രധാനങ്ങളായിരുന്ന നാടകങ്ങൾ ഇന്ന് ദൃശ്യപ്രധാനമായ നാടകങ്ങൾക്കു വഴിമാറിയിരിക്കുന്നു. അതേസമയം പ്രവാസലോകത്ത് നാടകപ്രവർത്തനം കൂടുതൽ സജീവമാണ്. കുവൈറ്റുപോലെയുള്ള ഗൾഫ് നാടുകളിലെ നാടകപ്രവർത്തകർ കൂടുതൽ അർപ്പണബോധത്തോടെയാണ് ഈ രംഗത്തു പ്രവർത്തിക്കുന്നത്.

കേരളത്തിലെ മുൻനിര നാടകസമിതികളുടെ മൂവായിരത്തിലധികം നാടകങ്ങൾക്കുവേണ്ടി രംഗപടമൊരുക്കിയിട്ടുള്ള ആർട്ടിസ്റ്റ് സുജാതൻ, കാനാ കുവൈറ്റിന്റ പ്രഥമ നാടകമായ 'അബ്രഹാമിനു' പശ്ചാത്തലമൊരുക്കുന്നതിനാണ് കുവൈറ്റിലെത്തിയത്. "സാങ്കേതികവിദ്യയുടെ അതിപ്രസരവും ദൃശ്യപ്പൊലിമയുടെ ഗിമ്മിക്കുകളുമാണ് 2000 നു ശേഷം മലയാളനാടകവേദിയിൽ പ്രകടമായി കാണുന്നത്. മാറിവരുന്ന ഈ രംഗശീലങ്ങൾ പക്ഷെ, പുതുതലമുറയുടെ അഭിരുചിക്കനുസൃതമായി രൂപപ്പെടുന്നതാവാം," സുജാതൻ സൂചിപ്പിച്ചു.

കുവൈറ്റിലെ പ്രവാസ നാടകരംഗത്ത് ചരിത്രം രചിച്ചുകൊണ്ട്, കാനാ കുവൈറ്റ് അവതരിപ്പിക്കുന്ന പ്രഥമ നാടകം 'അബ്രഹാം' നവംബർ 16-17 തിയതികളിൽ അരങ്ങിലെത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. കുവൈറ്റ് ബോയ് സ്കൗട്സ് തിയേറ്റർ, ഹവാലിയിൽ നംവംബർ 16 വ്യാഴാഴ്ച
വൈകുന്നേരം 6.30 ന് ഉദ്ഘാടന അവതരണം നടക്കും. അതേ വേദിയിൽ തന്നെ നവംബർ 17 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 നും വൈകുന്നേരം 7 മണിക്കും രണ്ട് അവതരണങ്ങൾ കൂടി ഉണ്ടായിരിക്കുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു. പ്രശസ്ത നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര രചന നിർവ്വഹിച്ച ഈ ചരിത്ര നാടകത്തിന്റ സംവിധാനം പ്രവാസനാടകവേദിയിൽ 25 വർഷം പൂർത്തിയാക്കിയായ കലാശ്രീ ബാബു ചാക്കോളയാണ് നിർവ്വഹിക്കുന്നത്. രംഗപടമൊരുക്കുന്നത് അരങ്ങിൽ കട്ടൗട്ടുകളും ചായക്കൂട്ടുകളും കൊണ്ടു വിസ്മയം തീർക്കുന്ന ആർട്ടിസ്റ്റ് സുജാതൻ മാസ്റ്റർ ആണ്. രംഗസാക്ഷാത്കാരം രാജു ചിറയ്ക്കലും പശ്ചാത്തലസംഗീതം മനോജ് മാവേലിക്കരയും നിർവ്വഹിക്കുന്നു. നാടകത്തിൽ പ്രധാന വേഷത്തിലെത്തുന്ന മഞ്ജു മാത്യു സഹസംവിധായിക കൂടിയാണ്.

പ്രസിഡന്റ കുമാർ തൃത്താല, ജനറൽ സെക്രട്ടറി ജിജു കാലായിൽ, സംവിധായകൻ ബാബു ചാക്കോള, പ്രോഗ്രാം കോർഡിനേറ്റർ സജീവ് കെ. പീറ്റർ, ചിറക്കൽ രാജു, സഹസംവിധായിക മഞജു മാത്യു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed