കു­വൈ­ത്തിൽ വൈ­ദ്യു­തി­ നി­രക്ക് വർ­ദ്ധന 22ന് നി­ലവിൽ വരും


കുവൈത്ത് സിറ്റി : അപ്പാർട്മെന്റുകളിലെ വൈദ്യുതി നിരക്ക് വർദ്ധന 22ന് നിലവിൽ വരും. നിരക്കനുസരിച്ചാണ് വർദ്ധന. ആയിരം കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവർ നിലവിലുള്ള രണ്ട് ഫിൽ‌സിന് പകരം കിലോവാട്ടിന് അഞ്ച് ഫിൽ‌സും 1001 മുതൽ 2000 കിലോവാട്ട് വരെ കിലോവാട്ടിന് 10 ഫിൽ‌സും അതിന് മുകളിൽ കിലോവാട്ടിന് 15 ഫിൽസുമാണ് 22 മുതൽ നൽകേണ്ടി വരിക. വാണിജ്യ സ്ഥാപനങ്ങളിൽ പുതുക്കിയ വൈദ്യുതി നിരക്ക് മെയിൽ നിലവിൽ വന്നിരുന്നു. 

വെള്ളവും വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്നതിന് സർക്കാർ ചിലവഴിക്കുന്ന തുകയും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഫീസും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ജല−വൈദ്യുതി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ബുഷാഹരിൽ പറഞ്ഞു. ആയിരം ഗ്യാലൻ വെള്ളം ഉൽപ്പാദിപ്പിക്കാൻ ആറ് ദിനാർ ചിലവുണ്ട്. 

ഉപഭോക്താക്കളിൽ നിന്ന് സർക്കാരിലേക്ക് ലഭിക്കുന്നത് 800 ഫിൽ‌സ് മാത്രമാണ്. ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സർക്കാരിന് 28 ഫിൽ‌സ് ചിലവ് വരുന്നുണ്ട്. ഇതുവരെ സർക്കാരിന് ലഭിച്ചത് ഒരു യൂണിറ്റ് വൈദ്യുതിക്ക് രണ്ട് ഫിൽ‌സാണെന്നും അദ്ദേഹം വ്യക്തമാക്കി. 

4200 ദശലക്ഷം ഗ്യാലനാണ് കുവൈത്തിലെ ജലശേഖരം കഴിഞ്ഞ സാന്പത്തിക വർഷം ഊർജ്ജോൽപ്പാദനത്തിനായി സർക്കാർ ചിലവഴിച്ചത് 1200 ദശലക്ഷം ദിനാറാണ്. ഊർജ്ജ ഉപഭോഗത്തിൽ ഒരുശതമാനം കുറയ്ക്കാൻ കഴിഞ്ഞാൽ ഖജനാവിന് 12 ദശലക്ഷം ലാഭിക്കാൻ കഴിയുമെന്നും അൽ ബുഷാഹരിൽ പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed