കഞ്ചാവ് വിൽപ്പന : സ്ത്രീ അറസ്റ്റിൽ
അബുദാബി : അബുദാബിയിൽ ബാങ്ക എന്ന പേരിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന സ്ത്രീ അറസ്റ്റിൽ. പൊലീസ് ലഹരി വിരുദ്ധ സേന നടത്തിയ തെരച്ചിലിൽ ആണ് അറബ് വംശജയായ സ്ത്രീ പിടിയിലായത്.
ഇവരുടെ കയ്യിൽ നിന്ന് കഞ്ചാവും പണവും കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ ഇടപാടിനെക്കുറിച്ച് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു.

