പാസ്പോർട്ടിൽ വി­സ സ്റ്റാ­ന്പ് നടപടി­ക്ക് പകരം ഇലക്ട്രോ­ണി­ക്സ് സംവി­ധാ­നം


ദുബൈ : യു.എ.ഇയിൽ‍ താമസ വിസയുള്ളവരുടെ പാസ്പോർ‍ട്ടിൽ‍ വിസ സ്റ്റാന്പ് ചെയ്യുന്ന നടപടി ഒഴിവാക്കുന്നു. പകരം ഇലക്ട്രോണിക്സ് സംവിധാനം പരിഗണിക്കുകയാണ് താമസ−വിദേശികാര്യ ഡയറക്ടറേറ്റ്.  അജ്മാനിൽ‍ ചേർ‍ന്ന സുപ്രധാന യോഗത്തിലാണ് ഈ നിർ‍ദ്ദേശം മുന്നോട്ട് വെച്ചത്. നിലവിൽ‍ യു.എ.ഇ റെസിഡൻ‍സ് വിസയുള്ളവരുടെ പാസ്പോർ‍ട്ടിൽ‍ ഇത്തരത്തിൽ‍ വിസാ പേപ്പർ‍ അടിച്ചുനൽ‍കുന്നതാണ് രീതി. 

എന്നാൽ ഇത് ഒഴിവാക്കി പകരം ഇലക്ട്രോണിക്സ് സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ചാണ് താമസ−വിദേശികാര്യ ഡയറക്ട്രേറ്റിന്റെ ആലോചന. ‍ ടൈപ്പിഗ് കേന്ദ്രങ്ങൾ‍ വഴി വിസ പ്രിന്റെടുത്ത് നൽ‍കുന്ന നടപടിക്കും വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്.  വിസാ നടപടികൾ‍ കൂടുതൽ‍ സ്മാർ‍ട്ടാക്കി പേപ്പർ‍ ജോലികൾ‍ കുറക്കുന്നതിനും വേണ്ടിയാണിത്. 

താമസവിസ സ്റ്റാന്പ് ചെയ്യാനായി ഡയറക്ട്രേറ്റിന്റെ സേവന കേന്ദ്രത്തിൽ‍ എത്തേണ്ടി വരുന്നതും ഒഴിവാക്കും. അത് വിജയിച്ചാൽ‍ ഇലക്ട്രോണിക്സ് സംവിധാനം വ്യാപകമാക്കാനാണ് തീരുമാനം. ഇത്തരമൊരു പരീക്ഷണം ഇപ്പോൾ‍ അജ്മാനിൽ‍ നടക്കുന്നുണ്ട്. താമസവിസ കൈപ്പറ്റാനായി സേവന കേന്ദ്രത്തിൽ‍ അബുദാബിയിൽ‍ ഒഴിവാക്കിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed