കുവൈത്തിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂർ സ്വദേശി റാഷിദ് എം.കെ (28) ആണ് മരിച്ചത്. കെ.എഫ്.സിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

