ബഹ്റൈനിൽ വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു
മനാമ : വൈദ്യുതാഘാതമേറ്റ് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി ഹരികുമാർ (49) ആണ് ഇന്നലെ കുളിമുറിയിലെ സ്വിച്ചിൽ നിന്നുള്ള വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഫഹദ് അൽ ഖലീജ് കൺസ്ട്രക്ഷൻ കന്പനിയിൽ ഫോർമാനായി ജോലി ചെയ്യുന്ന ഇദ്ദേഹം ബഹ്റൈനിൽ എത്തിയിട്ട് രണ്ട് മാസമേ ആകുന്നുള്ളൂ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.

