കൊല്ലം ജില്ല പ്രവാസി സമാജം, അബു ഹലീഫ /മെഹബുള്ള യുണിറ്റ് ഭാരവാഹികൾ
കുവൈറ്റ് സിറ്റി : കൊല്ലം ജില്ല പ്രാവാസി സമാജം,കുവൈറ്റ് അബുഹലീഫ - മെഹബുള്ള മേഖലയിലുള്ള വരെ പങ്കെടുപ്പിച്ചു കൊണ്ട് അബുഹലീഫ യുണിറ്റ് രൂപികരിച്ചു. ഭാരവാഹികളായി മനീഷ് നായർ ( കൺവീനർ) അനിൽ കുമാർ,അജയഘോഷ് എന്നിവരെ ജോയിന്റ്റ് കൺവീനർമാരായും, രാജൻ മത്തായി, ഉണ്ണികൃഷ്ണപിള്ള, ഷാജി ബേബി, മനോജ് മോഹൻ, ബൈജു ഡേവിഡ് എന്നിവരെ എക്സികൂട്ടിവ് അംഗങ്ങളായും തിരഞ്ഞെടുത്തു.
സലിംരാജിന്റെ ആദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യു, തോമസ് പണിക്കർ, തന്പി ലൂക്കോസ്, ജോസുകുട്ടി കുഞ്ഞപ്പൻ, ശ്രീജിത്ത് പ്രമീൾ പ്രഭാകരൻ, ബിനിൽ എന്നിവർ സംസാരിച്ചു, അൻസാർ കുളത്തുപുഴ സ്വാഗതവും മനീഷ് നായർ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് : 50322900, 66245304, 944224350 എന്നീ നന്പരുകളിൽ ബന്ധപെടുക.

