കുവൈത്തിൽ ഇന്ത്യക്കാരനടക്കം രണ്ട് പേർക്ക് വധശിക്ഷ
കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്ത്യക്കാരനടക്കം രണ്ട് വിദേശികൾക്ക് വധശിക്ഷ വിധിച്ച അപ്പീൽ കോടതി വിധി പരമോന്നത കോടതിയും ശരിവെച്ചു. 2013ൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് നടന്ന കൊലപാതകത്തിലാണ് ഇന്ത്യക്കാരന്റെ വധശിക്ഷ ശരിവെച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പൈൻ സ്വദേശിക്ക് കീഴ്‌ക്കോടതി നൽകിയ വധശിക്ഷയും ഉന്നത കോടതി ശരിവെച്ചു.

