ബറാ­ഖ ആണവനി­ലയത്തി­ലെ­ രണ്ടാം യൂ­ണി­റ്റ് പരി­ശോ­ധനയും വി­ജയം


അബുദാബി : ബറാഖ ആണവനിലയത്തിലെ രണ്ടാം യൂണിറ്റിലെ പരിശോധനയും വിജയകരമായി പൂർത്തിയാക്കി. ആണവനിലയത്തിലെ സംവിധാനങ്ങളുടെ ഈടും കരുത്തും ഉറപ്പുവരുത്താനായുള്ള കോൾഡ് ഹൈഡ്രോസ്റ്റാറ്റിക്‌സ് പരിശോധനയാണ് വിജയകരമായി പൂർത്തിയാക്കിയത്. 

ആദ്യ യൂണിറ്റിന്റെ പരിശോധന കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിനുശേഷമാണ് രണ്ടാമത്തെ യൂണിറ്റും പരിശോധന പൂർത്തിയാക്കിയത്. ബറാഖ ആണവനിലയത്തിന്റെ നിർമ്മിതിയുടെ അന്താരാഷ്ട്ര സുരക്ഷാ സംവിധാനമാണ് ഇത് സൂചിപ്പിക്കുന്നത്. 

ആണവനിലയത്തിലെ പൈപ്പുകളുടെയും സിലിൻ‍ഡറുകളുടെയും പ്ലംബിങ്ങുകളുടെയുമെല്ലാം സുരക്ഷയാണ് ന്യൂക്ലിയർ റെഗുലേഷൻഫെഡറൽ അതോറിറ്റി സസൂക്ഷ്മം പരിശോധനയ്ക്ക് വിധേയമാക്കിയത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed