കു­വൈ­ത്തിൽ ഇലക്ട്രോ­ണിക് ഡ്രൈ­വിംഗ് ലൈ­സൻ­സ് ഉടൻ വി­തരണം ചെ­യ്യും


കുവൈത്ത് സിറ്റി : രാജ്യത്തെ ഡ്രൈവർമാർക്ക് ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസ് ഉടൻ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ഡ്രൈവിംങ് ലൈസൻസ് നൽകുന്നതിന് സ്വയം പ്രവർത്തിക്കുന്ന 15 കിയോസ്കുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. 

സ്വദേശികൾക്കും വിദേശികൾക്കും ലൈസൻസ് ലഭ്യമാക്കും. രാജ്യാന്തര നിലവാരമനുസരിച്ചുള്ള സ്മാർട്ട് കാർഡിന് സമാനമായിരിക്കും പുതിയ ഡ്രൈവിംഗ് ലൈസൻസ്. ഈ രംഗത്ത് ഏറ്റവും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാണ് ഇലക്ട്രോണിക് ഡ്രൈവിംഗ് ലൈസൻസ് നിർമ്മാണമെന്നും അധികൃതർ ഉറപ്പാക്കിയിട്ടുണ്ട്. 

അതിനിടെ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗതാഗത നിയമ ലംഘനത്തിന് 36075പേർക്ക് നോട്ടീസ് നൽകി. 1120 വാഹനങ്ങൾ പിടികൂടുകയും 59 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഗതാഗതവകുപ്പ് അധികൃതർ അറിയിച്ചു. ഗുരുതരമായ കുറ്റം ചെയ്തവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേരെ നാടുകടത്തൽ കേന്ദ്രത്തിലേക്കും മാറ്റി. ആറ് ഗവർണറേറ്റുകളിലും വ്യാപകമായ രീതിയിൽ പരിശോധന തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed