പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് വർദ്ധിപ്പിക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് വർദ്ധിപ്പിക്കാനൊരുങ്ങി കുവൈത്ത് ആ
രോഗ്യമന്ത്രാലയം. ഫീസ് വർദ്ധന ഈദുൽ ഫിതറിന് ശേഷം പ്രാബല്യത്തിലാക്കിയേക്കുമെന്നും റിപ്പോർട്ടുണ്ട്. അൽറായി പത്രവുമായുള്ള അഭിമുഖത്തിൽ ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബിയാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്.
രാജ്യത്തെത്തുന്ന സന്ദർശകർക്കടക്കം ഹെൽത്ത് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനവും ഉടൻ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യത്തുള്ള പ്രവാസികൾക്കും ഇൻഷുറൻസ് ഫീസ് ഇപ്പോൾ ബാധകമാണ്. ഇത് ഇനിയും വർദ്ധിപ്പിക്കാനാണ് മന്ത്രാലയം ഇപ്പോൾ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച കാര്യം ചർച്ച ചെയ്യുന്നതിന് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാരുടെ യോഗം പെരുന്നാൾ അവധിക്ക് ശേഷം ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ സന്ദർശക വിസകളിൽ രാജ്യത്തെത്തിയ വിദേശികളുടെമേലാണ് ഫീസ് വർദ്ധന ഏർപ്പെടുത്തുക. രണ്ടാം ഘട്ടത്തിൽ തൊഴിൽ –ആശ്രിത വിസയിലുള്ള മറ്റ് വിദേശികൾക്കും ഇത് ബാധകമാക്കും. ഹെൽത്ത് ഇൻഷുറൻസ് ഫീസ് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വച്ചത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.
ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി കൗൺസിൽ ഈ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികൾ നിർദ്ദേശിച്ചിട്ടുള്ളതിനേക്കാൾ 20 ശതമാനം കുറവാണ് പുതിയ ഇൻഷുറൻസ് ഫീസ് എന്നാണ് മന്ത്രാല
യം വ്യക്തമാക്കുന്നത്.
മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നിന്റെയും വില കുതിച്ചുയർന്നതോടെ േസ്റ്ററ്റ് ബജറ്റിൽ വലിയ തലവേദനയായതിനാലാണ് മെഡിക്കൽ സർവ്വീസ് ഫീസ് വർദ്ധിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

