മതവികാരം വ്രണപ്പെടുത്തിയ ആൾ ബഹ്റൈനിൽ പിടിയിൽ: സോഷ്യൽ മീഡിയ ദുരുപയോഗത്തിനെതിരെ മുന്നറിയിപ്പ്
പ്രദീപ് പുറവങ്കര
മനാമ: മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം നടത്തിയ 20 വയസ്സുകാരനെ ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഒരു മതവിഭാഗം പവിത്രമായി കാണുന്ന വ്യക്തിത്വത്തെ പരസ്യമായി അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഇയാൾ കമന്റുകൾ പോസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സംഭവത്തെ തുടർന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ഉത്തരവാദിത്തബോധം കാണിക്കണമെന്ന് അധികൃതർ വീണ്ടും നിർദ്ദേശിച്ചു. നിയമങ്ങൾ പാലിക്കാനും മതപരമായ മൂല്യങ്ങളെ ബഹുമാനിക്കാനും എല്ലാവരും ബാധ്യസ്ഥരാണ്. നിയമവിരുദ്ധമായതോ സമുദായങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്നതോ ആയ യാതൊരുവിധ കാര്യങ്ങളും പ്രചരിപ്പിക്കരുതെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
dsgdsg

