‘വി­വിദ് കേ­രള’ കു­വൈ­ത്ത് ചാ­പ്റ്റർ ഉദ്ഘാ­ടനം ചെ­യ്തു­


കുവൈത്ത് സിറ്റി: കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ വിധവകളുടെയും, ഭിന്നശേഷിക്കാരുടെയും, ദളിതരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സാമൂഹിക സാംസ്ക്കാരിക സംഘടനയായ വിവിദ് കേരളയുടെ കുവൈത്ത് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിസിപ്പൽ ശാന്ത മരിയ ഉദ്ഘാടനം നിർവ്വഹിച്ചു.

യു.കെ സൗണ്ട് ലേർണിംഗ് സെന്റർ പ്രിൻസിപ്പൽ പൗളിന അലെൻ, കേരള പ്രവാസി വെൽഫയർ അസോസിയേഷൻ പ്രസിഡണ്ട് മുബാറക് കന്പ്രത്, അർപ്പൻ കുവൈത്ത് പ്രസിഡണ്ട് കെ.പി സുരേഷ് എന്നിവരും സന്നിഹിതരായിരുന്നു.

സാമൂഹ്യ സേവനത്തിന്റെ പ്രസക്തി വിവരിക്കുന്ന ‘എന്താണ് സാമൂഹ്യ സേവനം’ എന്ന വിഷയത്തിൽ ഹാഷിക് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തുകയും, കൂടാതെ കുവൈത്തിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളും സംസാരിക്കുകയുണ്ടായി. വിവിദ് കേരള പാട്രൺ ഷൈനി ഫ്രാങ്ക് നന്ദി രേഖപ്പെടുത്തി. തുടർന്ന് സംഘടനയുടെ ഔദ്യോഗിക ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. 

കൂടുതൽ വിവരങ്ങൾക്ക് വിവിദ് കേരള പേട്രൺ ഷൈനി ഫ്രാങ്കുമായി (+965 69067833) ബന്ധപ്പെടുക. ഇ-മെയിൽ: shinythrissur@gmail.com.

You might also like

  • Lulu Exchange
  • Straight Forward

Most Viewed