51 വർഷത്തെ വിജയകരമായ പ്രവാസ ജീവിതം പൂർത്തിയാക്കി എ. വി ബാലകൃഷ്ണനും കുടുംബവും നാട്ടിലേക്ക് മടങ്ങുന്നു


പ്രദീപ് പുറവങ്കര
സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സ്ഥാപക കുടുംബാംഗവും ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായ എ. വി ബാലകൃഷ്ണനും സഹധർമ്മിണി ശോഭന ബാലകൃഷ്ണനും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 1975-ൽ പ്രശസ്തമായ ബാപ്കോ (BAPCO) കമ്പനിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച്, നിലവിൽ ബഹ്റൈൻ മുൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രൊജക്റ്റ് മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. നീണ്ട 51 വർഷത്തെ വിജയകരമായ പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ദമ്പതികൾക്ക് സൊസൈറ്റി അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ കുടുംബാംഗങ്ങൾ ഹൃദ്യമായ യാത്രയയപ്പ് നൽകി.

സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതമാശംസിച്ചു. തുടർന്ന് പ്രവാസി വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി ബാബുരാജൻ ദമ്പതികൾക്ക് കുടുംബാംഗങ്ങളുടെ സ്നേഹോപഹാരം നൽകി ആദരിക്കുകയുണ്ടായി. ചടങ്ങിൽ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളും മറ്റു കുടുംബാംഗങ്ങളും പഴയകാല ഓർമ്മകൾ പങ്കുവെച്ച് സംസാരിക്കുകയും രണ്ടുപേർക്കും യാത്ര മംഗളങ്ങൾ നേരുകയും ചെയ്തു. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ എ. വി. ബാലകൃഷ്ണൻ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക പൊതു മണ്ഡലങ്ങളിൽ സജീവമായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സജീവ പ്രവർത്തകനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മലപ്പുറം ജില്ലയിലെ ഇടപ്പാളയം കൂട്ടായ്മയുടെ രക്ഷാധികാരിയും, സംസ്കാര തൃശ്ശൂരിന്റെ ലൈഫ് ടൈം മെമ്പറുമാണ്. ഇന്ത്യൻ സ്കൂളിൽ പഠിച്ച ഇവരുടെ രണ്ട് മക്കളും ഉന്നത വിദ്യാഭ്യാസം നേടി നിലവിൽ ഇന്ത്യയിൽ കുടുംബസമേതം താമസിച്ചുവരികയാണ്. ഡയറക്ടർ ബോർഡ് അംഗങ്ങൾ നിയന്ത്രിച്ച യാത്രയയപ്പ് പരിപാടികൾക്ക് വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

article-image

dqswsadasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed