അനധികൃത അറവുശാലകൾക്ക് മാത്രമേ പൂട്ട് വീഴൂ: കേന്ദ്രമന്ത്രി

ന്യൂഡൽഹി: യു.പിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ മാത്രമാണ് അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യവകുപ്പ് മന്ത്രി നിർമല സീതാരാമൻ. അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ പൂട്ടിക്കുന്നതിൽ അഭിപ്രായ വ്യത്യാസം വേണ്ടെന്നും മന്ത്രി പറഞ്ഞു. ലോക്സഭയിൽ ചോദ്യോത്തരവേളയിലായിരുന്നു പ്രസ്താവന. ഇന്ത്യൻ പോത്തിറച്ചി ഇറക്കുമതി ചെയ്യാൻ ചൈന അനുവദിക്കില്ല എന്നു പറഞ്ഞ അംഗംത്തോട്, ചൈനയുടെ പല ഉത്പന്നങ്ങളും നിലവാരത്തകർച്ച മൂലം ഇന്ത്യയിൽ വിൽക്കാൻ പറ്റാത്തതാണെന്നും മന്ത്രി മറുപടിനൽകി.