കെ.എസ്.സി.എ വനിതാ വേദി നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: എൻ.എസ്.എസ്–കെ.എസ്.സി.എ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നാടൻപാട്ട് മത്സരം സംഘടിപ്പിച്ചു.
ജൂൺ 12-ന് ഗുദൈബിയയിലെ എൻ.എസ്.എസ് ഹാളിൽ നടന്ന മത്സരത്തിൽ കുട്ടികളുടെ വിഭാഗത്തിൽ പ്രിയംവദ ഷാജു ഒന്നാം സ്ഥാനവും, എഡ്വിന ലോബ് രണ്ടാം സ്ഥാനവും, ഐഡൻ ഷിബു മൂന്നാം സ്ഥാനവും നേടി.

മുതിർന്നവരുടെ വിഭാഗത്തിൽ റോഷ്ണി വി ഒന്നാം സ്ഥാനവും, വീണ വിശാഖ് രണ്ടാം സ്ഥാനവും, പ്രദീഷ് ജോസഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബഹ്റൈനിലെ പ്രമുഖ നാടൻകലാ പ്രവർത്തകരും ഗായകരുമായ മനു മോഹൻ, ശ്രീജിത്ത് ഫെറോക്ക്, രമ്യ പ്രമോദ് എന്നിവർ മത്സരങ്ങളുടെ വിധികർത്താക്കളായിരുന്നു.

നാടൻപാട്ടുകൾ എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന പല ആധുനിക ഗാനങ്ങളും കേരളത്തിന്റെ തനതായ നാടൻപാട്ട് പാരമ്പര്യത്തിന്റെ സ്വഭാവസവിശേഷതകൾ നഷ്ടപ്പെടുത്തുന്നതായി പ്രശസ്ത പടയണി കലാപ്രവർത്തകനും വിധികർത്താവുമായ മനു മോഹൻ അഭിപ്രായപ്പെട്ടു.
ഗ്രാൻഡ് ഫിനാലെയോടനുബന്ധിച്ച് നടന്ന യോഗത്തിൽ കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും തനിമ നിലനിർത്താൻ സഹായിക്കുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വനിതാ വേദി പ്രസിഡന്റ് രമ സന്തോഷിന്റെ നേതൃത്വത്തിൽ വനിതാ വേദി അംഗങ്ങളും കെ.എസ്.സി.എ എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

 

article-image

dasadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed