ബഹ്‌റൈൻ നവകേരള കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര
ബഹ്‌റൈൻ നവകേരളയുടെ 2026–2028 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ കേന്ദ്ര സമ്മേളനം ഏകകണ്ഠമായി തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പ്രവീൺ മേൽപ്പത്തൂർ (പ്രസിഡന്റ്), രാജ്കൃഷ്ണൻ യു. (സെക്രട്ടറി), ഷാജഹാൻ കരുവന്നൂർ (ട്രഷറർ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. എം.സി. പവിത്രൻ, ജിഷ ശ്രീജിത്ത് എന്നിവർ വൈസ് പ്രസിഡന്റുമാരായും, പ്രശാന്ത് മാണിയത്ത് ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു. അജയകുമാർ കെ, ഷാജി മൂതല എന്നിവരാണ് പുതിയ രക്ഷാധികാരികൾ.
എ.കെ. സുഹൈൽ, അമൽ ദേവ്, അനുയൂസഫ്. എ, അഷറഫ് കുരുത്തോലയിൽ, ബിജു ജോൺ, ബിജു മലയിൽ, ജേക്കബ് മാത്യൂ, മനോജ് മഞ്ഞക്കാല, എൻ.കെ. ജയൻ, റൈസൺ വർഗീസ്, രജീഷ് പട്ടാഴി, രഞ്ജിത്ത് ആവള, ശ്രീജിത്ത് ആവള, ശ്രീജിത്ത് മൊകേരി, സുബൈർ പി.വി.കെ., സുനിൽ ദാസ്. എൻ.ബി എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും, ബഹ്‌റൈനിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും മുൻഗണന നൽകിക്കൊണ്ട് പ്രവർത്തിക്കുമെന്നും സമ്മേളനത്തിൽ വ്യക്തമാക്കി. ഭാരവാഹികളുടെയും അംഗങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ പുതിയ പ്രതീക്ഷകളോടെയാണ് സമ്മേളനം സമാപിച്ചത്.
asssasaaq

