ഐ.എസ്.ബി ചെസ് ചാമ്പ്യൻഷിപ്പ്; ന്യൂ ഇന്ത്യൻ സ്‌കൂളിന് ഇന്റർ-സ്കൂൾ ചെസ് കിരീടം
പ്രദീപ് പുറവങ്കര
ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ചെസ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പിൽ ന്യൂ ഇന്ത്യൻ സ്‌കൂൾ ഇന്റർ-സ്കൂൾ ചെസ് കിരീടം സ്വന്തമാക്കി. അണ്ടർ-14 ടീം വിഭാഗത്തിൽ ന്യൂ ഇന്ത്യൻ സ്‌കൂളിനെ പ്രതിനിധീകരിച്ച നോയൽ അബ്രഹാം പുന്നൂസ്, ശ്രീറാം പളനിയപ്പൻ, ജയ്റാം കണ്ണപ്പൻ, ധനശ്രീ മോഹൻരാജ് എന്നിവരടങ്ങിയ സംഘമാണ് ജേതാക്കളായത്. ഈ വിഭാഗത്തിൽ ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ (ബി.ഐ.എസ്) റണ്ണർ അപ്പ് സ്ഥാനം നേടി. അർണവ് സിംഗ് ദിവാൻ, ത്രിഷാൻ മൂർക്കോത്ത്, ധ്രുവ് ത്രിവേദി, ഗുഞ്ചൻ പൽ എന്നിവരായിരുന്നു ബി.ഐ.എസ് ടീമിൽ ഉണ്ടായിരുന്നത്.
ഇന്ത്യൻ സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അർജുൻസ് ചെസ് അക്കാദമിയുമായി സഹകരിച്ചാണ് ഈ ടൂർണമെന്റ് സംഘടിപ്പിച്ചത്. വാശിയേറിയ ഓപ്പൺ വിഭാഗത്തിൽ രുദ്ര ദേശായി ചാമ്പ്യനായി കിരീടം ചൂടി. ദിമിത്രിയോസ് ഡിസ്പിനിസ് രണ്ടാം സ്ഥാനവും, ഇന്ത്യൻ സ്‌കൂളിലെ കൃഷ്ണ ബാബു ലക്ഷ്മണൻ മൂന്നാം സ്ഥാനവും നേടി. ആര്യൻ അനിൽ ജയ് പ്രഭാകരൻ നാലാം സ്ഥാനത്തും ആദിത്യ വെങ്കിട്ടരാമൻ അഞ്ചാം സ്ഥാനത്തുമെത്തി. വിദ്യാർത്ഥികളുടെ ഓപ്പൺ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂളിലെ ഉമ ഈശ്വരി മീനാക്ഷിനാഥൻ മികച്ച പ്രകടനത്തോടെ ഓവറോൾ ഗേൾസ് ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു. പരിപാടിയിൽ ബഹ്‌റൈൻ ചെസ് ഫെഡറേഷൻ പ്രസിഡന്റ് അൻമാർ ഇബ്രാഹിം അൽ അഹ്മദി മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
adsdsdsa

