ആർഎസ്എസിന് രജിസ്ട്രേഷനും ടാക്സുമില്ലേ? പ്രിയങ്ക് ഖാർഗെയുടെ 8 ചോദ്യങ്ങളിൽ കനലായി കർണാടക രാഷ്ട്രീയം
ഷീബ വിജയൻ
നൂറു വർഷമായി പ്രവർത്തിക്കുകയാണെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) നിയമപരമായ രജിസ്ട്രേഷൻ ഇല്ലെന്ന വിഷയം ആയുധമാക്കി കർണാടക സർക്കാർ ശക്തമായ നീക്കവുമായി രംഗത്തെത്തി. കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് ദേശീയ അധ്യക്ഷൻ മോഹൻ ഭാഗവതിന് തന്നെ നേരിട്ട് ഇക്കാര്യങ്ങൾ ചോദിച്ച് കത്തയച്ചതോടെയാണ് വിവാദം ശക്തമായത്. എന്നാൽ ഒരു നൂറ്റാണ്ടായി രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയായതിനാൽ ആർഎസ്എസിന് പ്രത്യേകം രജിസ്ട്രേഷന്റെ ആവശ്യമില്ലെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പ്രതികരണം.
എന്നാൽ ഈ മറുപടി അംഗീകരിക്കാൻ കഴിയില്ലെന്നും രാജ്യത്തെ എല്ലാ സംഘടനകളും നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്നും പ്രിയങ്ക് ഖാർഗെ ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. സംഘടനയിലേക്ക് എത്തുന്ന സംഭാവനകൾ, നൽകുന്ന നികുതികൾ, മറ്റ് ആഭ്യന്തര വിവരങ്ങൾ എന്നിവ അറിയാൻ സർക്കാരിന് പൂർണ്ണ അവകാശമുണ്ട്. താൻ അയച്ച എട്ട് നിർണായക ചോദ്യങ്ങൾക്ക് മറുപടി നൽകില്ലെന്ന് പറയാൻ ആർഎസ്എസിന് കഴിയില്ല. സംഘത്തിലെ സ്വയംസേവകർ പറയുന്ന ന്യായങ്ങൾ അവർക്ക് ശരിയായിരിക്കാം, പക്ഷേ അത് സർക്കാരിനും നിയമത്തിനും ബാധകമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്രയും വിപുലമായ രീതിയിൽ പ്രവർത്തിക്കുന്ന ആർഎസ്എസ് ഏത് നിയമപരമായ അടിത്തറയിലാണ് ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതെന്ന് ഖാർഗെ ചോദിച്ചു. കർണാടകയിൽ മാത്രം സംഘടനയുടെ പരിപാടികളിലൂടെ ഏകദേശം 20 ലക്ഷം പേർ അണിനിരന്നതായി ആർഎസ്എസിന്റെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ റിപ്പോർട്ടിൽ അവകാശപ്പെടുന്നുണ്ട്. രാജ്യത്ത് ഒരു ശുചീകരണ തൊഴിലാളിക്ക് പോലും കൃത്യമായ രജിസ്ട്രേഷൻ ആവശ്യമുള്ളപ്പോൾ, ഇത്രയും വലിയ അംഗബലമുള്ള സംഘടനയ്ക്ക് രജിസ്ട്രേഷൻ ഇല്ലാതെ എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്നാണ് സർക്കാരിന്റെ ചോദ്യം. കൂടാതെ ആർഎസ്എസ് നേതാക്കളുടെയും പരിപാടികളുടെയും സുരക്ഷയ്ക്കായി വലിയ തുക ചെലവഴിക്കുന്നത് സാധാരണ നികുതിദായകരുടെ പണത്തിൽ നിന്നാണെന്നും, അതിനാൽ സംഘടനയുടെ നിയമപരമായ നിലപാട് ചോദിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നും ആഭ്യന്തരമന്ത്രി ഓർമ്മിപ്പിച്ചു.
assaddasdfs

