മലബാറിലെ പ്രവാസികൾക്ക് ആശ്വാസം: കുവൈത്ത് - കോഴിക്കോട് സെക്ടറിലേക്ക് കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ


ഷീബ വിജയൻ

കുവൈത്തിൽ നിന്നുള്ള പ്രവാസി മലയാളികൾക്ക്, പ്രത്യേകിച്ച് മലബാർ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസമേകി എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വർദ്ധിപ്പിക്കുന്നു. കോഴിക്കോട് - കുവൈത്ത് സെക്ടറിലെ വിമാന സർവീസുകൾ ആഴ്ചയിൽ മൂന്നായി ഉയർത്താൻ തീരുമാനിച്ചു. ഇതനുസരിച്ച് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2:15-ന് കോഴിക്കോട് നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 4:50-ന് കുവൈത്തിലെത്തും. തിരികെ ഇതേ ദിവസങ്ങളിൽ രാവിലെ 5:50-ന് കുവൈത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 1:35-ന് കോഴിക്കോട്ട് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം നേരിട്ടുള്ള ഈ സർവീസ് പുനരാരംഭിച്ചത് പ്രവാസികൾക്ക് ഏറെ തുണയാകും. ഇതിന് പുറമെ ബംഗളൂരു - കുവൈത്ത് സെക്ടറിലും ചൊവ്വാഴ്ച മുതൽ സർവീസുകൾ ആഴ്ചയിൽ മൂന്നായി ഉയർത്തും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുലർച്ചെ 2:25-ന് ബംഗളൂരുവിൽ നിന്നും രാവിലെ 5:50-ന് കുവൈത്തിൽ നിന്നുമായിരിക്കും സർവീസുകൾ നടക്കുക. എയർ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ വിമാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവീസ് നടത്തുക.

article-image

dsdefrfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed