തമിഴ്നാട് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം: മുൻ മന്ത്രി സെന്തിൽ ബാലാജിക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ഷീബ വിജയൻ
തമിഴ്നാട്ടിലെ ടിവികെ (TVK) സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കും സഹോദരൻ ആർ.വി. അശോക് കുമാറിനുമെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ടിവികെ എംഎൽഎ ആയ എൻ. ഇളയരാജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെന്നൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിയമസഭയിൽ സ്പീക്കർക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താൽ തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് എംഎൽഎയുടെ പരാതിയിൽ പറയുന്നത്. ഈ രാഷ്ട്രീയ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് ഇതിനകം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള സെന്തിൽ ബാലാജിക്കും സഹോദരനും വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.
fgfgddfe

