ബഹ്‌റൈനിൽ മഴയ്ക്കും തണുപ്പിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
പ്രദീപ് പുറവങ്കര
മനാമ: ന്യൂനമർദ്ദ രൂപീകരണത്തെ തുടർന്ന് ബഹ്‌റൈൻ ഉൾപ്പെടെയുള്ള അറേബ്യൻ ഉപദ്വീപിൽ നാളെ വൈകുന്നേരം മുതൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ മഴമേഘങ്ങൾ ശക്തമാകാൻ സാധ്യതയുണ്ടെന്ന് ഗതാഗത-വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ ഡയറക്ടറേറ്റ് വ്യക്തമാക്കി.
തിങ്കളാഴ്ച മുതൽ രാജ്യത്ത് താപനില ഗണ്യമായി കുറയുമെന്നും ശക്തമായ വടക്കൻ കാറ്റിനൊപ്പം തണുപ്പുള്ള അന്തരീക്ഷം അനുഭവപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഔദ്യോഗിക ചാനലുകൾ വഴി പുറപ്പെടുവിക്കുന്ന കാലാവസ്ഥാ അറിയിപ്പുകളും മുന്നറിയിപ്പുകളും പൊതുജനങ്ങൾ കൃത്യമായി പിന്തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
DSFDSDSFDS

