റേഷൻ സാധനങ്ങൾ ഇനി മറിച്ചുവിൽക്കാൻ നോക്കണ്ട: പതിനാലായിരം കടകളിൽ സിസിടിവി വരുന്നു


ഷീബ വിജയൻ


തിരുവനന്തപുരം: റേഷൻ കടകൾ വഴി സാധാരണക്കാർക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യങ്ങൾ അനധികൃതമായി മറിച്ചു വിൽക്കുന്നവർക്ക് ഇനി രക്ഷയില്ല. ക്രമക്കേടുകൾ തടയുന്നതിനായി സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് പദ്ധതി തയ്യാറാക്കി. കൂടാതെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ല് മില്ലുകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്താനും നീക്കമുണ്ട്.

അടുത്ത വർഷത്തെ സംസ്ഥാന ബജറ്റിൽ വകുപ്പിന്റെ പ്രധാന നിർദേശങ്ങളിലൊന്നായി ഇവ ഉൾപ്പെടുത്തും. റേഷൻ ഉൽപ്പന്നങ്ങൾ അനധികൃതമായി കൈമാറുന്നതും മറിച്ചുവെക്കുന്നതും പൂർണമായും ഇല്ലാതാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

article-image

DFSDSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed