ഇറാനെ ആക്രമിച്ചാൽ ബഹുമുഖ യുദ്ധത്തിന് സാധ്യതയെന്ന് നെതന്യാഹുവിന് സൈനിക ഇന്റലിജൻസിന്റെ മുന്നറിയിപ്പ്


ഷീബ വിജയൻ


ജറുസലം/വാഷിങ്ടൺ: ഇറാനെതിരെ ഇസ്രായേൽ സൈനിക നീക്കം നടത്തിയാൽ ലബനാൻ, സിറിയ, ഗസ്സ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിക്കുന്ന വലിയൊരു പ്രാദേശിക യുദ്ധത്തിന് വഴിവെക്കുമെന്ന് ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ വിഭാഗം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതതല രഹസ്യയോഗത്തിലാണ് ഈ വിലയിരുത്തൽ അവതരിപ്പിച്ചതെന്ന് ചാനൽ 12 ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. മൂന്ന് മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കുന്ന പരിമിതമായ ആക്രമണമായിരിക്കുമെന്ന നെതന്യാഹുവിന്റെയും മൊസാദ് മേധാവി റോമൻ ഗോഫ്‌മാന്റെയും കണക്കുകൂട്ടലുകൾക്ക് വിരുദ്ധമായി, ഇതൊരു ബഹുമുഖ സംഘർഷമായി മാറുമെന്നാണ് സൈനിക ഇന്റലിജൻസ് വ്യക്തമാക്കുന്നത്.

ഒക്ടോബർ 27ന് നടന്ന തിരഞ്ഞെടുപ്പിൽ പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടമായതോടെ, ബദൽ സർക്കാർ രൂപവത്കരിക്കുന്നത് തടയാനായി നെതന്യാഹു ഇറാൻ ഭീഷണി പെരുപ്പിച്ച് കാണിക്കുകയാണെന്ന വിമർശനം ശക്തമാണ്. അമേരിക്കയുടെ പിന്തുണയോ അനുമതിയോ ഇല്ലാതെ നെതന്യാഹു ഏകപക്ഷീയമായി ആക്രമണത്തിന് മുതിർന്നേക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷ നേതാവ് അവിഗ്ദോർ ലിബർമാന്റെ പ്രസ്താവനകൾക്ക് പിന്നിലെന്നും ചാനൽ 12 ചൂണ്ടിക്കാട്ടുന്നു. നിലവിലെ ഏതൊരു ആക്രമണവും അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമായിരിക്കുമെന്ന് ലിബർമാൻ കഴിഞ്ഞയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രഹസ്യയോഗ വിവരങ്ങളോട് പ്രതികരിക്കാൻ ഐഡിഎഫ് തയ്യാറായിട്ടില്ല.

അതേസമയം, ഇറാനെതിരെ വേഗത്തിൽ സൈനിക നടപടി സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മേൽ നെതന്യാഹു സമ്മർദം ചെലുത്തുന്നതായി കാൻ പബ്ലിക് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു. എങ്കിലും ട്രംപ് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ആക്രമണത്തിന് മടിച്ചുനിൽക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ഉപരോധങ്ങളുടെ ഫലം കാണാൻ കൂടുതൽ സമയം നൽകണമെന്നാണ് വൈറ്റ് ഹൗസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ പുതുവർഷത്തിന് മുമ്പ് കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ മറ്റൊരു സൈനിക നീക്കത്തിന് താൻ തയ്യാറാണെന്ന് ട്രംപ് ഞായറാഴ്ച ഫോക്സ് ന്യൂസിനോട് വ്യക്തമാക്കി.

കരാർ ചർച്ചകളിൽ ഇറാൻ കാലതാമസം വരുത്തുകയാണെന്നും കൂടുതൽ ആക്രമണോത്സുകരാകുകയാണെന്നും കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി ട്രംപ് കുറ്റപ്പെടുത്തി. ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിക്കാനാവാത്തതാണെന്നും ഒമ്പത് മാസം നീണ്ടുനിന്ന സംഘർഷത്തിന്റെ ആഭ്യന്തര രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കിടയിലാണ് ആക്രമണങ്ങൾ പുനരാരംഭിക്കുന്ന കാര്യം ട്രംപ് പരിഗണിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

 

article-image

asdadsadsads

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed