കെ.പി.എ ചിൽഡ്രൻസ് പാർലമെന്റ് ശിശുദിനം ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) ചിൽഡ്രൻസ് പാർലമെന്റിന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ കലാപരവും സർഗ്ഗാത്മകവുമായ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കിയ ആഘോഷത്തിൽ നൃത്തം, സംഗീതം, പ്രസംഗം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെ മികവും ആത്മവിശ്വാസവും വിളിച്ചോതിയ അവതരണങ്ങൾ സദസ്സിന്റെ നിറഞ്ഞ കയ്യടി നേടി.

ചിൽഡ്രൻസ് പാർലമെന്റ് പ്രധാനമന്ത്രി കുമാരി ജെസീക്ക പ്രിൻസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ചിൽഡ്രൻസ് വിംഗ് കൺവീനർ ജിബി ജോൺ അധ്യക്ഷത വഹിച്ചു. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു.

കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിംഗ് സെക്രട്ടറി അനൂപ് തങ്കച്ചൻ, അസിസ്റ്റന്റ് ട്രഷറർ സിദ്ദിഖ് ഷാൻ, സെക്രട്ടറി വി.എം. പ്രമോദ്, ചിൽഡ്രൻസ് വിംഗ് കോ-ഓർഡിനേറ്റർമാരായ ജോസ് മങ്ങാട്ട്, ജ്യോതി പ്രമോദ് എന്നിവർ ആശംസകൾ നേർന്നു. ചിൽഡ്രൻസ് പാർലമെന്റ് അംഗം സൗരവ് സന്തോഷ് നന്ദി രേഖപ്പെടുത്തി.

തിരക്കേറിയ പരീക്ഷാക്കാലമായിട്ടും കുട്ടികളുടെ ആവേശകരമായ പങ്കാളിത്തവും കൂട്ടായ പ്രവർത്തനവുമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെന്ന് സംഘാടകർ വിലയിരുത്തി. ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച രീതിയിൽ ആഘോഷം സംഘടിപ്പിക്കാൻ സാധിച്ചത് ഭാരവാഹികളുടെ ഏകോപന മികവിന് തെളിവായി. കുമാരി ധ്രുവ് ദേവ് ആയിരുന്നു പരിപാടിയുടെ അവതാരക.

കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും അവർക്ക് പ്രോത്സാഹനവും വളർച്ചയ്ക്കുള്ള അവസരങ്ങളും നൽകുന്നതിനുമായി വരും ദിവസങ്ങളിലും വിവിധ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് ചിൽഡ്രൻസ് പാർലമെന്റ് ഭാരവാഹികൾ അറിയിച്ചു.

article-image

adfsdfsd

article-image

dsa

article-image

xcvvccv

article-image

czcxcx

article-image

adfsdsds

article-image

dsdsdsds

article-image

rdfdfdfdf

article-image

cvxcvxcxvcx

article-image

dfsdfsdfsdf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed